പത്തനംതിട്ട: മലേറിയ നിര്‍മാര്‍ജനത്തിനുള്ള ടാസ്‌ക് ഫോഴ്‌സ് രൂപവത്കരിച്ചു. സുസ്ഥിര വികസന ലക്ഷ്യത്തിൻെറ ഭാഗമായാണ് ടാസ്‌ക് ഫോഴ്‌സ് രൂപവത്കരണം. പകര്‍ച്ചവ്യാധി നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനുള്ള ഏകോപന സമിതി യോഗവും ചേര്‍ന്നു. ജില്ലതല ആരോഗ്യ ജാഗ്രത യോഗത്തിൽ എ.ഡി.എം അലക്‌സ് പി.തോമസ് അധ്യക്ഷതവഹിച്ചു. ഡി.എം.ഒ ഡോ.എല്‍. അനിതകുമാരി, സി.എസ്.ഒ ഡോ.സി.എസ്. നന്ദിനി, ജില്ല സര്‍വൈലന്‍സ് ഓഫിസർ ഡോ.പി. അജിത, പ്രാണിജന്യ രോഗ നിയന്ത്രണ ഓഫിസര്‍ വി. രാജശേഖരൻ തുടങ്ങിയവര്‍ പങ്കെടുത്തു. ഫോട്ടോ PTL 12 JAGRATHA കലക്ടറേറ്റില്‍ എ.ഡി.എം അലക്‌സ് പി.തോമസിൻെറ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലതല ആരോഗ്യ ജാഗ്രത യോഗം ................................. വനിത കമീഷൻ അദാലത്: 30 പരാതികള്‍ പരിഹരിച്ചു തിരുവല്ല: സംസ്ഥാന വനിത കമീഷന്‍ തിരുവല്ലയിൽ നടത്തിയ അദാലത്തില്‍ പരിഗണിച്ച 100 പരാതികളില്‍ 30 എണ്ണം തീര്‍പ്പാക്കി. ആറ് പരാതികള്‍ റിപ്പോര്‍ട്ട് ലഭിക്കുന്നതിനായി അയച്ചു. 64 പരാതികള്‍ അടുത്ത അദാലത്തിലേക്ക് മാറ്റിെവച്ചു. കമീഷന്‍ അംഗങ്ങളായ ഷാഹിദ കമാല്‍, അഡ്വ. ഷിജി ശിവജി, അഡ്വ. എം.എസ്. താര എന്നിവര്‍ പരാതികള്‍ കേട്ടു. ................. യോഗം നാളെ പത്തനംതിട്ട: ചൈല്‍ഡ് ലൈന്‍ അഡ്വൈസറി ബോര്‍ഡ് യോഗം ബുധനാഴ്ച രാവിലെ 11.30ന് കലക്ടറുടെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.