കാനനപാത തുറക്കണം -വി.എച്ച്​.പി

പത്തനംതിട്ട: ശബരിമല കാനനപാത ഭക്തർക്ക്​ തുറന്നുെകാടുക്കണമെന്ന്​ വിശ്വഹിന്ദു പരിഷത്ത്​ സംസ്ഥാന അധ്യക്ഷൻ വിജി തമ്പി വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. സ്ഥിരമായി അടച്ചിട്ടാൽ കാനനപാത ഉപയോഗശൂന്യമാകും. ധനു ഒന്നിന്​ മുമ്പായി തുറക്കാത്ത പക്ഷ​ം സമരപരിപാടികൾ ആരംഭിക്കും. പമ്പ സ്​​നാനം നടത്തി ബലിതർപ്പണം ചെയ്​തു ദർശനം നടത്താനും അവസരം ഒരുക്കണം. ശബരിമലയിലെ എല്ലാ പരമ്പരാഗത ആചാരങ്ങളും നിഷേധിക്ക​പ്പെട്ടിരിക്കയാണ്. ​നിലക്കലിൽനിന്ന്​ പമ്പവരെ കെ.എസ്​.ആർ.ടി.സി ബസിൽ സൗജന്യയാത്ര അനുവദിക്കണം. ശബരിമലയിലെ കടകളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക്​ പൊലീസ്​ തിരിച്ചറിയൽ കാർഡ്​ നൽകണം. ഈ ആവശ്യങ്ങൾ ഉന്നയിച്ച്​ കലക്​ടർക്ക്​ നിവേദനം നൽകിയതായും അദ്ദേഹം പറഞ്ഞു. വാർത്തസമ്മേളനത്തിൽ സംസ്ഥാന സംഘടന സെക്രട്ടറി കെ. ഗിരീഷ്, വിഭാഗ്​ സെക്രട്ടറി പി.ആർ. രാധാകൃഷ്​ണൻ, കെ. രാജേന്ദ്രൻ, അഡ്വ. അനിൽ പി. നായർ, സുധാകരൻ മാരൂർ, അരുൺ ശർമ എന്നിവരും പ​െങ്കടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.