സവിശേഷ വിശേഷം പംക​്​തിയിലേക്ക്​

എന്നാലും ഇങ്ങനെയുണ്ടോ ഒരു തോൽവി. കേട്ടവർ കേട്ടവർ മൂക്കത്ത്​ വിരൽ ​െവക്കുകയാണ്​. എന്തൊക്കെയായിരുന്നു പറഞ്ഞിരുന്നത്​. കോൺഗ്രസി​ൻെറ കോട്ട, ബഹുഭൂരിഭാഗം സഹകാരികളും കോൺഗ്രസുകാർ, ഘടകകക്ഷികളുടെ പോലും സഹായം വേണ്ടാത്തിടം. എന്നിട്ടിപ്പോൾ, വീണിതല്ലോ കിടക്കുന്നു ധരണിയിൽ ശോണിതവുമണിഞ്ഞയ്യോ ശിവ ശിവ... എന്നപോലായി കാര്യങ്ങൾ. കെട്ടകാലത്ത്​ ഏത്​ കോട്ടയും തകരുമെന്ന്​ തെളിഞ്ഞിരിക്കയാണ്​. ഇരവിപേരൂർ​ സഹകരണ ബാങ്കിനെ കുറിച്ചാണ്​ പറഞ്ഞുവരുന്നത്​. ചുട്ടുതിന്നാൻ പോലും കിട്ടിയില്ല എന്ന്​ പറയു​ന്നപോലെ ഒരാളെ പോലും ഭരണസമിതി തെര​െഞ്ഞടുപ്പിൽ വിജയിപ്പിക്കാൻ കോൺഗ്രസിന്​ കഴിഞ്ഞില്ല. അഞ്ച്​ നിയമസഭ മണ്ഡലങ്ങളും എൽ.ഡി.എഫുകാർ ​ൈകക്കലാക്കിയത്​ കണ്ട്​ കണ്ണും​ തള്ളി​ നിൽക്കേണ്ടിവന്ന ​യു.ഡി.എഫിന്​ ആശ്വാസമായത്​ കൈപ്പിടിയിലുള്ള ഏതാനും സഹകരണ പ്രസ്ഥാനങ്ങളുടെ ഭരണമാണ്​. അവയിൽ ഏറ്റവും തലയെടുപ്പുള്ള സ്ഥാപനത്തിലാണ്​ കണ്ണീർ കുടിക്കേണ്ടിവന്നത്​. തോറ്റ്​ തൊപ്പിയിട്ടപ്പോൾ കള്ളവോട്ട്​ എന്ന മുറവിളിയായി. നിങ്ങൾക്കും അത്​ ആകാമായിരുന്നല്ലോ എന്ന്​ തിരിച്ച്​ ചോദിച്ചവരുമുണ്ട്​. തെര​​െഞ്ഞടുപ്പിന്​ ഹൈകോടതി നിരീക്ഷകൻ, മുഴുവൻ പ്രക്രിയകളും വിഡി​േയായിൽ പകർത്തണമെന്ന ഉത്തരവ്​, വോട്ടിടാനെത്തുന്നവർ ബാങ്കി​ൻെറ തിരിച്ചറിയൽ രേഖക്ക്​ പുറമെ മ​െറ്റാരു തിരിച്ചറിയൽ രേഖകൂടി കാട്ടണമെന്ന ഉത്തരവ്​ തുടങ്ങിയവയെല്ലാം ഹൈകോടതിയിൽനിന്ന്​ നേടിയെടുത്തു. ഇനി പേടിക്കാനൊന്നുമില്ലെന്ന മട്ടിലായിരുന്നു കോൺഗ്രസ്​ നേതാക്കളുടെ വീരവാദം. ഒടുവിൽ തെര​െഞ്ഞടുപ്പ്​ പകുതിസമയമായപ്പോഴെ കാറ്റുപോയ പന്തുപോലായി നേതാക്കളുടെ മുഖമെന്നാണ്​ കണ്ടുനിന്നവർ പറഞ്ഞത്​. അപ്പോഴാണത്രെ പറ്റിയ അമളി മനസ്സിലായത്​. കോടതി നിർദേശമില്ലാതെ ഫലം പ്രഖ്യാപിക്കരുത്​ എന്ന ഉത്തരവ്​കൂടി നേടേണ്ടതായിരുന്നു. ഇതിപ്പോൾ തെര​െഞ്ഞടുപ്പ്​ കഴിഞ്ഞ്​ ഫലം പ്രഖ്യാപിച്ച്​ കഴിഞ്ഞ്​ തെര​െഞ്ഞടുപ്പിലെ കൃത്രിമം ചൂണ്ടിക്കാട്ടി കേസിനുപോകാനല്ലെ പറ്റൂ. വിജയികൾ അതിനു മു​േമ്പ ഭരണം തുടങ്ങിക്കഴിയുമല്ലോ. വിഡിയോ പിടിത്തം നടക്കാതിരുന്നതാണ്​ ഉദ്ദേശിച്ച ഫലം കിട്ടാത്തതിന്​ കാരണമെന്നാണ്​ ഇപ്പോൾ പറയുന്നത്​. വിഡിയോയുടെ ചെലവായ 80,000 രൂപ അടക്കാൻ കാശില്ലാതെ പോയത്രെ. ആനയെ വാങ്ങിയിട്ടും ചങ്ങലക്കുള്ള ചില്ലറയില്ലാതെപോയ ദുരവസ്ഥ. അങ്ങനെ ഒടുവിൽ അവർ ആ നെടുംകോട്ടയിൽനിന്ന്​ കെട്ടി​െപ്പറുക്കി പടിയിറങ്ങി. കോട്ടകൾ ഒന്നൊന്നായി കീഴടക്കി മുന്നേറുന്നതാണല്ലോ യുദ്ധത്തി​ൻെറ രീതി. അതുതന്നെയാണ്​ പത്തനംതിട്ടയിൽ നടന്നുവരുന്നത്​. യു.ഡി.എഫി​ൻെറ കോട്ടയെന്ന്​ പേരുകേട്ട പത്തനംതിട്ടയിൽ അവരുടെ നെടുംതൂണുകൾ ഒന്നൊന്നായി എൽ.ഡി.എഫ്​ തകർക്കുന്നു. പരമ്പരയിലെ ഏറ്റവും പുതിയ എപ്പിസോഡാണ്​ ഈസ്​റ്റ്​ കോഓപറേറ്റിവ്​ ബാങ്കിൽ കണ്ടത്​. പരമ്പര തുടരുമെന്നാണ്​ എൽ.ഡി.എഫ്​ നേതാക്കൾ എഴുതിക്കാണിക്കുന്നത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.