മല്ലപ്പളളി: ചുട്ടുമൺ-പൂവനക്കട-അഴകത്താനി റോഡ് സഞ്ചാരയോഗ്യമാക്കണമന്ന ആവശ്യം ശക്തമാകുന്നു. ഇതുവഴിയുള്ള കാൽനടയും ദുസ്സഹമാണ്. പെരുമ്പെട്ടി-കണ്ടൻപേരൂർ റോഡിൽ ചുട്ടുമണിൽനിന്ന് വനാതിർത്തിയിലേക്കുള്ള പ്രധാന റോഡാണിത്. അമ്പതോളം കുടുംബങ്ങളാണ് ദുരിതമനുഭവിക്കുന്നത്. റോഡിലൂടെ വെള്ളം ഒഴുകി വലിയ കുഴികൾ രൂപപ്പെട്ട് കല്ലുകൾ തെളിഞ്ഞു. വേനൽകാലങ്ങളിൽ കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശമായ ഇവിടെ സ്വകാര്യ വാഹനങ്ങളിലാണ് കുടിവെള്ളം എത്തിക്കുന്നത്. റോഡിൻെറ ശോച്യാവസ്ഥ കാരണം ഇരട്ടിത്തുക നൽകിയാൽപോലും ഇവിടേക്ക് വരാൻ വാഹന ഉടമകൾ തയാറാകുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.