അനിലകുമാരിയുടെ ആധാരങ്ങൾക്ക് പകർപ്പുകൾ നൽകും

റാന്നി: 2018ലെ വെള്ളപ്പൊക്കത്തിൽ നനഞ്ഞുപോയ റാന്നി സ്വദേശിനി അനിലകുമാരിയുടെ ആധാരങ്ങൾക്ക് നിയമാനുസൃതമായ പകർപ്പുകൾ നൽകാൻ നടപടിയായി. റാന്നി ഇട്ടിയപ്പാറയിൽ ഹാൻടെക്സ് ഡിപ്പോ മാനേജറായിരുന്ന വലിയകാവ് സ്വദേശി വി.പി. അനിലകുമാരിയുടെ ആധാരങ്ങൾ 2018ൽ വെള്ളംകയറി നശിച്ചിരുന്നു​. റാന്നി സബ് രജിസ്ട്രാർ ഓഫിസിൽനിന്ന്​ പകരം പകർപ്പ് നൽകിരുന്നു. ഗൃഹനിർമാണ വായ്പക്കായി എൽ.ഐ.സിയെ സമീപിച്ചപ്പോൾ പകർപ്പായി ലഭിച്ച ആധാരങ്ങൾ അംഗീകരിച്ചില്ല. പ്രളയത്തിൽ നനഞ്ഞതുകൊണ്ടാണ് പകർപ്പ് നൽകിയതെന്ന് സബ് രജിസ്ട്രാർ രേഖപ്പെടുത്താതിരുന്നതാണ് വിനയായത്. തെറ്റ് തിരുത്താൻ സബ്​രജിസ്​ട്രാർ ഓഫിസ്​ തയാറായില്ലെന്ന്​ അനിലകുമാരി പറഞ്ഞു. തുടർന്ന്​ അങ്ങാടി പഞ്ചായത്ത് അംഗം പി.എസ്. സതീഷ് കുമാറി​ൻെറ സഹായത്തോടെ മുഖ്യമന്ത്രിക്ക് പരാതിനൽകി. മുഖ്യമന്ത്രിയുടെ ഓഫിസ് അനുകൂല നടപടിക്കായി സംസ്ഥാന രജിസ്ട്രേഷൻ ഐ.ജിക്ക് നിർദേശം നൽകി. അസാധാരണ ഗസറ്റ് വിജ്ഞാപനത്തിലൂടെ പുതിയ ഉത്തരവ് പുറത്തിറക്കി അനിലകുമാരിക്ക്​ ആശ്വാസമായി. സംഭവം സംബന്ധിച്ച്​ മാധ്യമം വാർത്തനൽകിയിരുന്നു. -------- Ptl rni - 2 ഫോട്ടോ: അനിലകുമാരിക്ക് ആധാരത്തി​ൻെറ പകർപ്പ് നൽകിയത് വസ്തുതകളില്ലാതെയെന്നുകാണിച്ച് മാധ്യമത്തിൽ വന്ന വാർത്ത

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.