മല്ലപ്പള്ളി: പുല്ലാട് റോഡ് നവീകരണം വൈകുന്നതിൽ പ്രതിഷേധം. എസ്റ്റിമേറ്റ് എടുത്ത് മാസങ്ങൾ കഴിഞ്ഞിട്ടും പണി തുടങ്ങിയിട്ടില്ല. ടാറിങ് പൂർത്തീകരിച്ച് മാസങ്ങൾ കഴിയും മുമ്പേ വശങ്ങൾ കാടുമൂടി. നേരേത്തയുണ്ടായിരുന്ന ഓടകൾ പലയിടത്തും കാണാൻ കഴിയാത്ത സ്ഥിതിയായി. ഓടകൾക്ക് സ്ലാബില്ലാത്തത് വാഹനങ്ങൾ അപകടത്തിൽപെടുന്നതിനും കാരണമാകും. ബി.എം ആൻഡ് ബി.സി നിലവാരത്തിൽ ടാറിങ് പൂർത്തീകരിച്ച് മറ്റ് നവീകരണം നടത്തിയിരുന്നെങ്കിലും യാത്ര സുരക്ഷിതമല്ല. ഇതേതുടർന്നാണ് 57 ലക്ഷം രൂപയുടെ പ്രവൃത്തികൾ നടത്തുന്നതിന് കഴിഞ്ഞ സെപ്റ്റംബറിൽ എസ്റ്റിമേറ്റെടുത്തത്. അധികൃതർ പ്രവൃത്തികൾ വൈകിപ്പിക്കുന്നതാണ് നാട്ടുകാർക്കിടയിൽ പ്രതിഷേധത്തിന് ഇടയാക്കിയത്. പുതിയ എസ്റ്റിമേറ്റ് പ്രകാരമുള്ള പ്രവൃത്തികൾ ഉടൻ പൂർത്തിയാക്കണമെന്ന ആവശ്യം ശക്തമാണ്. എന്നാൽ, സാങ്കേതിക കാരണങ്ങൾ മൂലമാണ് കാലതാമസം ഉണ്ടാകുന്നതെന്നും ഉടൻ നിർമാണം തുടങ്ങുമെന്നുമാണ് അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.