പന്തളം: വഖഫ് ഒരു ഇസ്ലാമിക മതകാര്യമാണെന്നും മതം അനുശാസിക്കുന്ന പരിഷ്കരണങ്ങൾ മാത്രമാണ് വഖഫ് കൈകാര്യം ചെയ്യുന്ന ബോർഡിലും വരുത്തേണ്ടതെന്നും ജംഇയ്യതുൽഉലമ എ ഹിന്ദ് നേതാക്കൾ പറഞ്ഞു. മതനിയമങ്ങളിൽ അവഗാഹമുള്ള മതപണ്ഡിതരാണ് ഈ വിഷയത്തിൽ ആധികാരിക തീരുമാനം പറയേണ്ടത്. വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിടാനുള്ള പുതിയ തീരുമാനത്തിൽ മതനേതൃത്വത്തിന് ആശങ്കയുണ്ടെങ്കിൽ സർക്കാർ മതപണ്ഡിതരുമായി ചർച്ച ചെയ്ത് സമവായത്തിൽ എത്തണം. അല്ലങ്കിൽ തൽസ്ഥിതി തുടരലാണ് കേരളത്തിൻെറ മതേതര സർക്കാറിന് ഉചിതമെന്നും ജംഇയ്യതുൽഉലമ എ ഹിന്ദ് ജില്ല കമ്മിറ്റി പറഞ്ഞു. ഈ കാര്യം ജംഇയ്യത് സംസ്ഥാന നേതൃതം സർക്കാറിൻെറ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്. പക്വമായ തീരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി ജില്ല പ്രസിഡൻറ് മൗലാന ജമാലുദ്ദീൻ കൗസരി, ജനറൽ സെക്രട്ടറി ഹാഫിസ് ഹാഷിം ഹസനി, ട്രഷറർ ഷുഐബ് ഹാജി എന്നിവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.