തീർഥാടകർക്ക് അടിസ്ഥാനസൗകര്യം: കോൺഗ്രസ് നഗരസഭ മാർച്ച് നടത്തി

പന്തളം: ശബരിമല തീർഥാടകർക്ക് അടിസ്ഥാനസൗകര്യം ഏർപ്പെടുത്തുക, വിരിവെക്കാനും വാഹനപാർക്കിങ്ങിനും സൗകര്യം ഒരുക്കുക, പമ്പ സർവിസ് ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ നഗരസഭയിലേക്ക് മാർച്ച്​ നടത്തി. യൂത്ത് കോൺഗ്രസ്‌ ജില്ല പ്രസിഡൻറ് എം.ജി. കണ്ണൻ ഉദ്ഘാടനം ചെയ്തു. മുനിസിപ്പാലിറ്റിക്ക് മുന്നിൽ നടന്ന ധർണ ഡി.സി.സി ജനറൽ സെക്രട്ടറി സജി കൊട്ടകാട്ട് ഉദ്ഘാടനം ചെയ്തു. വേണുകുമാരൻ നായർ അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡൻറ് പന്തളം അബ്​ദുൽ വാഹിദ്, ഡി.സി.സി ജനറൽ സെക്രട്ടറി ഡി.എൻ. തൃദീപ്, ജി. രഘുനാഥ്, ബി. നരേന്ദ്രനാഥ്, എ. നൗഷാദ് റാവുത്തർ, ബിജു ഫിലിപ്, എം. മനോജ്‌, വല്ലാറ്റൂർ വാസുദേവൻ, മോഹൻകുമാർ, സോളമൻ വരവുക്കാലയിൽ തുടങ്ങിയവർ സംസാരിച്ചു. ഫോട്ടോ: തീർഥാടകർക്ക് അടിസ്ഥാനസൗകര്യം ഒരുക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ്‌ നടത്തിയ നഗരസഭ മാർച്ച് ഡി.സി.സി ജനറൽ സെക്രട്ടറി സജി കൊട്ടകാട്ട് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.