'ചെങ്ങറ പട്ടയം വാങ്ങി വഞ്ചിതരായവർക്ക് അതത് ജില്ലകളിൽ ഭൂമി നൽകണം'

പത്തനംതിട്ട: ചെങ്ങറ പട്ടയം വാങ്ങി വഞ്ചിതരായവർക്ക് അതത് ജില്ലകളിൽ ഭൂമി നൽകണമെന്ന് ഭാരതീയ ദലിത് കോൺഗ്രസ് ആവശ്യപ്പെട്ടു. ഹാരിസൺപോലുള്ള കോർപറേറ്റുകളുടെ കൈവശം ​െവച്ചിരിക്കുന്ന ഭൂമി പിടിച്ചെടുത്ത് ഭൂരഹിത പട്ടികജാതിക്കാർക്ക് നൽകണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. ജില്ല കമ്മിറ്റി നേതൃത്വത്തിൽ ഡോ. ബി.ആർ. അംബേദ്കർ അനുസ്മരണം തിങ്കളാഴ്ച പത്തനംതിട്ട ഡി.സി.സി ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കെ.പി.സി.സി രാഷ്​ട്രീയകാര്യ സമിതി അംഗം പ്രഫ. പി.ജെ. കുര്യൻ ഉദ്ഘാടനം ചെയ്യും. ജില്ല പ്രസിഡൻറ് പി.ജി. ദിലീപ് കുമാർ, ജില്ല ജനറൽ സെക്രട്ടറി എം.പി. രാജു, സംസ്ഥാന വൈസ് പ്രസിഡൻറ് കെ.എൻ. അച്യുതൻ എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.