അടൂർ: പാചകവാതക സിലിണ്ടറിൽനിന്ന് സ്റ്റൗവിലേക്ക് ഘടിപ്പിച്ച പൈപ്പ് എലി കരണ്ടു. വാതക ചോർച്ച വീട്ടുകാർ അറിയുകയും അഗ്നിരക്ഷാസേനയെ ഉടൻ വിവരം അറിയിക്കുകയും ചെയ്തതോടെ ഒഴിവായത് വൻദുരന്തം. അടൂർ കെ.എസ്.ആർ ടി.സി ജങ്ഷൻ ഔഷധിയിലെ ഡോ. ദീപ്തി കൃഷ്ണയുടെ കൊന്നമംഗലം കൃഷ്ണാഞ്ജലി വീട്ടിൽ ശനിയാഴ്ച പുലർച്ച 3.30നാണ് സംഭവം. തക്കസമയത്ത് വീട്ടുകാർ ഉണർന്ന് വീടിന് പുറത്തുപോവുകയും വിവരം അഗ്നിരക്ഷാസേനയെ അറിയിക്കുകയുമായിരുന്നു. സേന എത്തുമ്പോൾ വീടിനുള്ളിൽ പാചകവാതകം വ്യാപിച്ച അവസ്ഥയിലായിരുന്നു. സേനാംഗങ്ങൾ സിലിണ്ടർ പുറത്തെടുത്ത് പരിശോധിച്ചപ്പോഴാണ് സ്റ്റൗവിലേക്ക് പോകുന്ന പൈപ്പ് എലി കരണ്ട് ദ്വാരം വീണത് കണ്ടത്. ഇതുവഴിയാണ് വാതകം പ്രവഹിച്ചത്. ജീവനക്കാരായ കെ.ജി. രവീന്ദ്രൻ, ലിജികുമാർ, കൃഷ്ണകുമാർ, സന്തോഷ്, ശരത്, രവി എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.