മല്ലപ്പള്ളി: താലൂക്കിൻെറ കിഴക്കൻ പ്രദേശങ്ങളിൽ അനധികൃത വിദേശ മദ്യവിൽപന തകൃതിയിയായി നടക്കുന്നതായി പരാതി. കോട്ടാങ്ങൽ , കൊറ്റനാട്, എഴുമറ്റൂർ പഞ്ചായത്തുകളുടെ വിവിധ പ്രദേശങ്ങളിൽ വ്യാപകമായാണ് മദ്യവിൽപന നടക്കുന്നത്. സർക്കാർ വിദേശമദ്യ ചില്ലറ വിൽപനശാലകളിൽനിന്ന് വാങ്ങുന്ന മദ്യം വീടുകളിലും റബർ തോട്ടങ്ങളും മറ്റു രഹസ്യകേന്ദങ്ങളിലും സൂക്ഷിച്ചശേഷം ആവശ്യക്കാർക്ക് അവർ പറയുന്ന സ്ഥലങ്ങളിൽ എത്തിച്ചുകൊടുക്കും. കുപ്പിയൊന്നിന് 200രൂപ മുതൽ 300രൂപ വരെ അധികം നൽകിയാണ് ഇത്തരം കച്ചവടക്കാരിൽനിന്ന് മദ്യം വാങ്ങുന്നത്. ആവശ്യക്കാർക്ക് അവർ പറയുന്ന സ്ഥലത്ത് മദ്യം എത്തിച്ചുനൽകുന്നതിൽനിന്ന് അമിതലാഭം ലഭിക്കുന്നതിനാൽ ഇത്തരം കച്ചവടക്കാർ ദിനംപ്രതി വർധിച്ചുവരുകയാണ്. ഓട്ടോറിക്ഷകളിൽ മദ്യം എത്തിച്ചുനൽകുന്ന സംഘങ്ങളും ഉണ്ട്. മലയോര മേഖലകൾ കേന്ദ്രീകരിച്ച് വാറ്റുചാരായ നിർമാണവും സജീവമാണ്. മദ്യവിൽപന നടക്കുന്ന സ്ഥലങ്ങളിലെ ചില റോഡുകളിൽ സന്ധ്യക്ക് വൻ തിരക്കാണ്. മദ്യപിക്കുന്നതിനുവേണ്ട സൗകര്യം ഒരുക്കിനൽകുന്ന കടകൾ വരെ ചില പ്രദേശങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്. അധികൃതരുടെ അറിവോടെയാണ് മദ്യവിൽപന തഴച്ചുവളരുന്നതെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്. മദ്യപ സംഘങ്ങളുടെ വിളയാട്ടം കാരണം സ്ത്രീകൾക്കും കുട്ടികൾക്കും സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.