പന്തളം: ആലപ്പുഴ-പത്തനംതിട്ട ജില്ലകളെ ബന്ധിപ്പിക്കുന്ന . പന്തളം- മാവേലിക്കര റോഡിൽ നിരവധി വാഹനങ്ങൾ കടന്നുപോകുന്ന ഐരാണിക്കുഴി പാലത്തിൻെറ കൈവരികൾ പൂർണമായും തകർന്നു. രണ്ടുമാസം മുമ്പ് കൈവരിയിൽ നിയന്ത്രണംവിട്ട കാർ ഇടിച്ചിരുന്നു. ജില്ല അതിർത്തി പങ്കിടുന്ന പാലത്തിൻെറ നിർമാണം പൊതുമരാമത്ത് കായംകുളത്തെ ഓഫിസിന് കീഴിലാണ്. രാത്രി നിരവധി വാഹനങ്ങൾ സഞ്ചരിക്കുന്ന ഇവിടെ വഴിവിളക്കുകൾ ഇല്ലാത്തതും അപകട സാധ്യത വർധിപ്പിക്കുന്നു. സമീപത്തെ കരിങ്കൽ കലുങ്കും ഭാഗികമായി തകർന്നു. പാലത്തിൻെറ ഒരുഭാഗം പന്തളം നഗരസഭയിലും മറ്റേഭാഗം ആലപ്പുഴ ജില്ലയിലെ പാലമേൽ പഞ്ചായത്തിലുമാണ്. ബ്രിട്ടീഷുകാർ പണിത പാലം 50 വർഷങ്ങൾക്ക് മുമ്പാണ് പുനർനിർമിച്ചത്. അച്ചൻകോവിലാറ്റിൽനിന്ന് കരിങ്ങാലി പാടശേഖരേത്തക്ക് വെള്ളമൊഴുകുന്ന തോടിന് കുറുകെയാണ് പാലം. ഫോട്ടോ: കൈവരികൾ തകർന്ന് അപകടാവസ്ഥയിലായ ഐരാണിക്കുഴി പാലം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.