പത്തനംതിട്ട: ലീവ് സറണ്ടർ നിരോധനം പിൻവലിക്കുക, സർക്കാർ വിഹിതം ഉൾപ്പെടുത്തി മെഡിസെപ് നടപ്പാക്കുക, ഡി.എ കുടിശ്ശിക അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള എൻ.ജി.ഒ സംഘ് പത്തനംതിട്ട മിനിസിവിൽ സ്റ്റേഷനിലും കലക്ടറേറ്റിലും പ്രകടനവും പ്രതിഷേധ യോഗവും നടത്തി. മിനി സിവിൽ സ്റ്റേഷനിൽ സംസ്ഥാന ജോ. സെക്രട്ടറി എസ്. രാജേഷും കലക്ടറേറ്റിൽ ജില്ല പ്രസിഡൻറ് പി. അനിൽകുമാറും ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി ജി. അനീഷ്, ജില്ല ട്രഷറർ എസ്. ഗിരീഷ്, വൈസ് പ്രസിഡൻറുമാരായ പി.ആർ. രമേശ്, പി.എസ്. രഞ്ജിത്ത്, കെ.ജി. അശോക് കുമാർ, ജോ.സെക്രട്ടറിമാരായ ആർ. കൃഷ്ണവർമ, പി. സോമേഷ്, ജില്ല കമ്മിറ്റി അംഗം ജി. വിനോദ് എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.