മല്ലപ്പള്ളി: കോട്ടാങ്ങൽ-പാടിമൺ ജേക്കബ്സ് റോഡിലെ കൊടുംവളവുകൾ അപകടഭീഷണി ഉയർത്തുന്നു. റോഡ് നവീകരിച്ചതോടെ വാഹനങ്ങൾ അമിതവേഗത്തിൽ വരുന്നതും അപകടത്തിന് കാരണമാകുന്നു. കോട്ടാങ്ങൽ മുതൽ പാടിമൺ വരെ ഇരുപതിലേറെ കൊടുംവളവുകളാണുള്ളത്. ബസ് സ്റ്റാൻഡ് ജങ്ഷൻ മുതൽ വായ്പ്പൂര് വരെ നാല് കൊടുംവളവുകളുണ്ട്. ബസ് സ്റ്റാൻഡിന് സമീപത്തെ വളവിൽ എതിരെവരുന്ന വാഹനങ്ങൾ കാണാൻ കഴിയാത്ത സ്ഥിതിയാണ്. കെ.എസ്.ഇ.ബി, സർവിസ് സഹകരണ ബാങ്ക് എന്നിവിടങ്ങളിലേക്ക് നിരവധി ്ആളുകളാണ് എത്തുന്നത്. ഇവിടെ റോഡിൻെറ വശങ്ങളിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങൾ എടുക്കുമ്പോൾ അപകടത്തിൽപെടാൻ സാധ്യതയേറെയാണ്. റോഡ് വീതികൂട്ടി നവീകരിച്ചെങ്കിലും വളവുകൾ അതേനിലയിൽ തന്നെയാണ്. ഇതിനോടകം നിരവധി അപകടങ്ങളാണ് ഇവിടെ ഉണ്ടായത്. ടിപ്പറുകളുടെ മത്സരയോട്ടവും പതിവാണ്. വാഹനങ്ങളുടെ വേഗം നിയന്ത്രിച്ച് അപകടം ഒഴിവാക്കണമെന്ന ആവശ്യം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.