ബാങ്കിങ് റെഗുലേഷന്‍ ആക്​ട് ഭേദഗതിക്കെതിരെ പ്രതിഷേധം

പത്തനംതിട്ട: കേന്ദ്രസർക്കാർ പാസാക്കിയ ബാങ്കിങ് റെഗുലേഷന്‍ ആക്ട് ഭേദഗതി സഹകരണമേഖലയെ തകര്‍ക്കുമെന്ന് മുൻ എം.എൽ.എ അഡ്വ. കെ. ശിവദാസന്‍ നായര്‍ പറഞ്ഞു. ജില്ല സഹകരണ ജനാധിപത്യ വേദിയുടെ ആഭിമുഖ്യത്തില്‍ പത്തനംതിട്ട ഹെഡ് പോസ്​റ്റ് ഓഫിസിന് മുന്നില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സഹകരണ ജനാധിപത്യവേദി ചെയര്‍മാന്‍ അഡ്വ. കെ. ജയവര്‍മ അധ്യക്ഷതവഹിച്ചു. പി. മോഹന്‍രാജ്, എ. ഷംസുദ്ദീന്‍, അനീഷ് വരിക്കണ്ണാമല, എ. സുരേഷ് കുമാര്‍, തോപ്പില്‍ ഗോപകുമാര്‍, ജോഷ്വ മാത്യു, ഡോ. സജി ചാക്കോ, തോട്ടുവ മുരളി, റജി തോമസ്, മൈലപ്ര ഗോപി, റജി പണിക്കമുറി, പ്രസാദ് ജോര്‍ജ്, സി.കെ. ശശി തുടങ്ങിയവര്‍ സംസാരിച്ചു. PTL 13 DHARNA സഹകരണ ജനാധിപത്യവേദി പത്തനംതിട്ട ഹെഡ് പോസ്​റ്റ് ഓഫിസിന് മുന്നില്‍ നടത്തിയ ധര്‍ണ അഡ്വ. കെ. ശിവദാസന്‍ നായര്‍ ഉദ്ഘാടനം ചെയ്യുന്നു ..................................

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.