ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ അസോ. ജില്ല പ്രവർത്തക സമ്മേളനം

പത്തനംതിട്ട: ഫെഡറേഷൻ ഓഫ് ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ അസോ. ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രവർത്തക സമ്മേളനം കെ.പി.സി.സി സെക്രട്ടറി അനീഷ് വരിക്കണ്ണാമല ഉദ്​ഘാടനം ചെയ്തു. ജില്ല ചെയർമാൻ സജി അലക്സാണ്ടർ അധ്യക്ഷതവഹിച്ചു. സംസ്ഥാന കൺവീനർ അനിൽ എം.ജോർജ്, ജില്ല കൺവീനർ പി. ചാന്ദിനി , വൈസ് പ്രസിഡൻറ്​ ബി. പ്രമോദ്, ജിജി സാം മാത്യു, ജിജി സ്‌കറിയ, ജിനു ഫിലിപ് എന്നിവർ സംസാരിച്ചു. ഹയർ സെക്കൻഡറി വിദ്യാഭാസത്തി​ൻെറ ഗുണനിലവാരം തകർക്കുന്ന ഖാദർ കമ്മിറ്റി റിപ്പോർട്ട്​ തള്ളിക്കളയണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഭീമഹരജിയുടെ ആദ്യ ഒപ്പുശേഖരണം പത്തനംതിട്ട മാർത്തോമ സ്കൂൾ ഹയർ സെക്കൻഡറി പ്രിൻസിപ്പൽ സാജൻ ജോർജ് തോമസിൽനിന്ന്​ സ്വീകരിച്ചുകൊണ്ട്​ തുടക്കംകുറിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.