പത്തനംതിട്ട: ചെങ്ങറ ഭൂസമിതിയുടെയും ദലിത് ആദിവാസി കൂട്ടായ്മയുടെയും നേതൃത്വത്തിൽ മിനി സിവിൽ സ്റ്റേഷൻ പരിസരത്ത് ആരംഭിച്ച 48 മണിക്കൂർ രാപ്പകൽ സമരം ബുധനാഴ്ച രാവിലെ 10ന് സമാപിക്കും. സമാപന സമ്മേളനം പ്ലാനിങ് ബോർഡ് മുൻ അംഗം സി.പി. ജോൺ ഉദ്ഘാടനം ചെയ്യും. സമരത്തിൻെറ രണ്ടാംദിവസം വെൽഫയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി മിർസാദ് റഹ്മാൻ, സി.ഡി.എസ് സംസ്ഥാന പ്രസിഡറ് കെ.കെ. സുരേഷ്, ഭാരതീയ ദലിത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എ.കെ. ലാലു, കെ.പി.എം.എസ് സംസ്ഥാന പ്രസിഡൻറ് മുണ്ടുകോട്ടക്കൽ സുരേന്ദ്രൻ, സന്തോഷ് ഇടക്കാട്, ജെസി ദേവസ്യ, കെ.ജെ. ദേവസ്യ, ജോഷി അടൂർ, സുമയ്യ ബീഗം, ബിന്ദു ഇലഞ്ഞിക്കൽ എന്നിവർ സംസാരിച്ചു. വൈകീട്ട് പൊതുസമ്മേളനം ദലിത് സമുദായ മുന്നണി ചെയർമാൻ സണ്ണി എം.കപിക്കാട് ഉദ്ഘാടനം ചെയ്തു. ആദിവാസി ദലിത് മുേന്നറ്റ സമിതി പ്രസിഡൻറ് ശ്രീരാമൻ കൊയ്യോൻ അധ്യക്ഷതവഹിച്ചു. PTL13chengara ചെങ്ങറ ഭൂസമിതിയുടെ രാപ്പകൽ സമരത്തിൻെറ രണ്ടാംദിവസം പൊതുസമ്മേളനം സണ്ണി എം.കപിക്കാട് ഉദ്ഘാടനം ചെയ്യുന്നു (Must)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.