പത്തനംതിട്ട: സ്ത്രീകള്‍ക്കെതിരായ എല്ലാവിധ അതിക്രമങ്ങളും ലിംഗവിവേചനവും അവസാനിപ്പിക്കാനായി ഓറഞ്ച്് ദ വേള്‍ഡ് കാമ്പയിനിൻെറ ഭാഗമായി വനിത ശിശുവികസന വകുപ്പിൻെറ നേതൃത്വത്തില്‍ ശിൽപശാല സംഘടിപ്പിച്ചു. പത്തനംതിട്ട വ്യാപാരി വ്യവസായി ഹാളില്‍ നടന്ന ശിൽപശാല ജില്ല പഞ്ചായത്ത് പ്രസിഡൻറ് ഓമല്ലൂര്‍ ശങ്കരന്‍ ഉദ്ഘാടനം ചെയ്തു. വനിത ശിശുവികസന ജില്ല ഓഫിസര്‍ പി.എസ്. തസ്‌നീം അധ്യക്ഷതവഹിച്ചു. ജില്ല ലേബര്‍ ഓഫിസര്‍ കെ.ആര്‍. സ്മിത, അസി. ലേബര്‍ ഓഫിസര്‍ ജയചന്ദ്രന്‍, പ്രിയ ചന്ദ്രശേഖരന്‍ നായര്‍, എച്ച്. താഹിറബീവി, ജി. സ്വപ്നമോള്‍ എന്നിവര്‍ സംസാരിച്ചു. ദിശ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ എം.ബി. ദിലീപ്കുമാര്‍ വിഷയാവതരണം നടത്തി. ഓറഞ്ച്് ദ വേള്‍ഡ് കാമ്പയിനിൻെറ ഭാഗമായി ഈ മാസം 10വരെ നീളുന്ന 16 ദിന പരിപാടികള്‍ സംഘടിപ്പിക്കും. ചിത്രം PTL 12 SILPASALA ഓറഞ്ച് ദ വേള്‍ഡ് കാമ്പയിനിൻെറ ഭാഗമായി വനിത ശിശുവികസന വകുപ്പിൻെറ നേതൃത്വത്തില്‍ സംഘടിപ്പിച്ച ശിൽപശാല ജില്ല പഞ്ചായത്ത് പ്രസിഡൻറ് ഓമല്ലൂര്‍ ശങ്കരന്‍ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.