ശബരിമല പാതയിൽ തണൽമരങ്ങൾ അപകടാവസ്ഥയിൽ

അടൂർ: ശബരിമല തീർഥാടന പാതയായ അടൂർ-തട്ട-പത്തനംതിട്ട റോഡിൽ തണൽമരത്തി​ൻെറ ശിഖരങ്ങൾ അപകടാവസ്ഥയിൽ ചാഞ്ഞുനിൽക്കുന്നു. പന്നിവിഴയിലാണ് മരക്കൊമ്പുകൾ അപകടഭീഷണി ഉയർത്തുന്നത്​. ചെറിയ കാറ്റടിച്ചിൽ പോലും കമ്പ് ഒടിഞ്ഞുവീഴുന്ന നിലയിലാണ്. അടൂരിൽനിന്ന്​ പത്തനംതിട്ടയിലേക്കുള്ള പ്രധാന പാതയായ ഇതുവഴി രാപകൽ വ്യത്യാസമില്ലാതെ വാഹനങ്ങൾ സഞ്ചരിക്കുന്നുണ്ട്. നിരവധി സ്വകാര്യ ബസുകളും കെ.എസ്.ആർ.ടി.സി ദീർഘദൂരബസുകളടക്കം പോകുന്നുണ്ട്. ബൈക്കിൽ സഞ്ചരിച്ചിരുന്ന മാധ്യമ പ്രവർത്തകൻ അടൂരിൽ തണൽമരം കടപുഴകി മരിച്ചത് അടുത്തിടെയാണ്. അടൂർ മുതൽ പന്നിവിഴ വരെ കൊടുംവളവുകളിൽ നിരവധി കുഴികളും ഉണ്ട്. ഈ കുഴികളിലിറക്കാതെ വാഹനം ഓടിക്കാൻ ശ്രമിക്കുന്നത് മൂലം എതിരെവരുന്ന വാഹനങ്ങളുമായി കൂട്ടിയിടിച്ച് അപകടം സംഭവിക്കാനുള്ള സാധ്യതയും ഏറെയാണ്. PTL ADR Road അടൂർ-തട്ട-പത്തനംതിട്ട റോഡിൽ പന്നിവിഴ ജങ്ഷന് സമീപം അപകടകരമായി റോഡിലേക്ക് ചാഞ്ഞുനിൽക്കുന്ന മരക്കൊമ്പ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.