അടൂർ: എ.ഐ.വൈ.എഫ് സംസ്ഥാന സമ്മേളന നഗരിയിൽ ഉയർത്തുന്നതിനുള്ള പതാക ജാഥക്ക് അടൂരിൽ സ്വീകരണം നൽകി. ജില്ല അതിർത്തിയായ ഏനാത്ത് മുതൽ പന്തളം വരെ കൊടികൾ ഉയർത്തിയിരുന്നു. സി.പി.ഐ ജില്ല സെക്രട്ടറി എ.പി. ജയൻെറ നേതൃത്വത്തിലാണ് സ്വീകരണം നൽകിയത്. ഡിസംബർ രണ്ട് മുതൽ നാലുവരെ കണ്ണൂരിൽ നടക്കുന്ന സംസ്ഥാന സമ്മേളന നഗരിയിൽ ഉയർേത്തണ്ട പതാക രക്തസാക്ഷി ജയപ്രകാശിൻെറ തിരുവനന്തപുരം കുടപ്പനക്കുന്നിലെ സ്‌മൃതി മണ്ഡപത്തിൽനിന്നണ് പുറപ്പെട്ടത്. സ്വീകരണയോഗം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. എ.പി. ജയൻ, മണ്ഡലം സെക്രട്ടറി ഏഴംകുളം നൗഷാദ്, ജില്ല അസി. സെക്രട്ടറി ഡി. സജി, എ.ഐ.വൈ.എഫ് ജില്ല സെക്രട്ടറി എസ്. അഖിൽ തുടങ്ങിയവർ സംസാരിച്ചു. എ.ഐ.വൈ.എഫ് സംസ്ഥാന ജോയൻറ് സെക്രട്ടറി അരുൺ കെ.എസാണ് ക്യാപ്റ്റൻ. PTL ADR AIYF എ.ഐ.വൈ.എഫ് പതാക ജാഥ സ്വീകരണ യോഗം അടൂരിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.