മിന്നൽപ്രളയം: വീടുകളുടെ നാശം സംബന്ധിച്ച കണക്കെടുപ്പ് തുടങ്ങി

മല്ലപ്പള്ളി: ഒക്ടോബർ 16, 17 തീയതികളിലെ പേമാരിയിലും മണിമലയാറ്റിലുണ്ടായ മിന്നൽപ്രളയത്തിലും വീടുകളിൽ വെള്ളംകയറി നാശനഷ്​ടം സംഭവിച്ചതി​ൻെറ കണക്കെടുപ്പ് ആരംഭിച്ചു. താലൂക്കിൽ മല്ലപ്പള്ളി, കോട്ടാങ്ങൽ, ആനിക്കാട്, പുറമറ്റം, കല്ലൂപ്പാറ പഞ്ചായത്തുകളിൽ ഏകദേശം 1800 വീടുകളിലാണ് വെള്ളം കയറിയും മറ്റും നാശനഷ്​ടം ഉണ്ടായത്. തഹസിൽദാർ, ഡെപ്യൂട്ടി തഹസിൽദാർ, വില്ലേജ്​ ഓഫിസർമാർ എന്നിവരടങ്ങുന്ന അഞ്ച് സംയുക്ത സ്ക്വാഡും തദ്ദേശ സ്വയംഭരണ വകുപ്പ് എൻജിനീയറിങ് വിഭാഗവുമായി ചേർന്നാണ് കണക്കെടുപ്പ് നടത്തുന്നത്. പത്തിനുമുമ്പ്​ പൂർത്തിയാക്കാനാണ് നടപടി. പ്രളയത്തിൽ ദുരിതം അനുഭവിക്കുന്നവർ നിരവധിയാണ്. വീടുകൾ പൂർണമായും തകർന്ന് ബന്ധുവീടുകളിൽ കഴിയുന്നവരും വാടകവീടുകളെ ആശ്രയിച്ചവരുമുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.