ഏനാത്ത് കളമല തൈയ്ക്കാപള്ളി ചന്ദനക്കുടത്തിന് കൊടിയേറി

അടൂർ: കളമല തൈയ്ക്കാപള്ളി ചന്ദനക്കുടത്തിന് കൊടിയേറി. കോവിഡ് മാനദണ്ഡപ്രകാരം ലളിതമായ ചടങ്ങുകളോടെയാണ് കൊടിയേറ്റ് നടത്തിയത്. കഴിഞ്ഞതവണയും ഇത്തരത്തിലായിരുന്നു കൊടിയേറ്റ് നടന്നത്. ജമാലുദ്ദീൻ റാവുത്തർ,സുലൈമാൻ റാവുത്തർ,അഹമ്മദ് റാവുത്തർ,കാസിം റാവുത്തർ എന്നിവർ കൊടിയേറ്റിന് നേതൃത്വം നൽകി. ഡിസംബർ നാലിന് ചന്ദനം അരപ്പ്, ആറിന് ചന്ദനക്കുടം, ഡിസംബർ 11ന് കൊടിയിറക്കം എന്നിവയാണ് പരിപാടികൾ. PTL ADR Mosque കളമല തൈക്കാപള്ളി ചന്ദനക്കുടത്തിന് കൊടിയേറ്റുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.