കോന്നി: ചെങ്ങറ-കോന്നി റൂട്ടില്‍ സ്വകാര്യ ബസ് സര്‍വിസ് നിര്‍ത്തിയതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ ദുരിതത്തിൽ. കോന്നിയില്‍നിന്ന് അട്ടച്ചാക്കല്‍, നാടുകാണി, ചെങ്ങറവഴി ചെറത്തിട്ട ജങ്ഷന്‍ വരെ ദിവസവും ആറ് സര്‍വിസുകളാണ് നടത്തിയിരുന്നത്. മാസങ്ങളായി സര്‍വിസ് മുടങ്ങിയതിനെ തുടര്‍ന്ന് ചെങ്ങറ, നാടുകാണി, ഈസ്റ്റ് ജങ്ഷന്‍, ചെമ്മാനി, മിച്ചഭൂമി, കുമ്പഴ തോട്ടം മേഖലയിലുള്ള ജനങ്ങള്‍ യാത്ര സൗകര്യമില്ലാതെ ബുദ്ധിമുട്ടുകയാണ്. ................................. ആനക്കൂട് റിപ്പബ്ലിക്കന്‍ സ്‌കൂള്‍ റോഡ് തകര്‍ന്നു കോന്നി: ആനക്കൂട് റിപ്പബ്ലിക്കന്‍ സ്‌കൂള്‍ റോഡ് തകര്‍ന്നു. കോന്നി ചന്ദനപ്പള്ളി റോഡിലെ താലൂക്ക് ആശുപത്രി ജങ്ഷനില്‍നിന്ന് പുനലൂര്‍ -മുവാറ്റുപുഴ സംസ്ഥാനപാതയിലെ റിപ്പബ്ലിക്കന്‍ സ്‌കൂളിന് മുന്നിലെത്തുന്ന ഇടവഴിയാണിത്. കോന്നി ടൗണിലെത്തുന്ന ജനങ്ങള്‍ പതിവായി ഉപയോഗിക്കുന്ന റോഡും ഇതാണ്. മഴവെള്ളപ്പാച്ചിലില്‍ റോഡില്‍ കല്ലും മണ്ണും വന്നടിഞ്ഞു യാത്ര ദുഷ്‌കരമായി. ഓടകളും തകരാറിലാണ്. മഴ പെയ്താൽ റോഡിലൂടെ മഴവെള്ളം നിറഞ്ഞൊഴുകുകയാണ്. ........................ ഇ-ശ്രം രജിസ്‌ട്രേഷന്‍ മേള കോഴഞ്ചേരി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോഴഞ്ചേരി യൂനിറ്റിൻെറ നേതൃത്വത്തില്‍ കോഴഞ്ചേരി വ്യാപാരി ഭവനില്‍ സൗജന്യ ലേബര്‍, ഇ-ശ്രം രജിസ്‌ട്രേഷന്‍ മേള പത്തനംതിട്ട അസി. ലേബര്‍ ഓഫിസര്‍ സി.കെ. ജയചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡൻറ് പ്രസാദ് ആനന്ദഭവന്‍ അധ്യക്ഷതവഹിച്ചു. മുന്‍ ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജെറി മാത്യു സാം, ജില്ല കമ്മിറ്റി അംഗം എന്‍.കെ. നന്ദകുമാര്‍, വൈസ് പ്രസിഡൻറ് സോമരാജന്‍, ട്രഷറാര്‍ ഫിലിപ്പോസ് ഉമ്മന്‍ എന്നിവര്‍ സംസാരിച്ചു. .................................... തിട്ട ഇടിഞ്ഞ ഭാഗം എം.എല്‍.എ സന്ദര്‍ശിച്ചു താഴൂര്‍ക്കടവ്: കനത്ത മഴയെത്തുടര്‍ന്ന് താഴൂര്‍ക്കടവില്‍ പറമ്പ് ഇടിഞ്ഞ് ആറ്റിലേക്ക് വീണ ഭാഗവും അപകടഭീഷണിയിലായ വീടുകളും അഡ്വ. കെ.യു. ജനീഷ്‌കുമാര്‍ എം.എല്‍.എയുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചു. ആറ്റുതിട്ട കെട്ടാനുള്ള അടിയന്തര നടപടി സ്വീകരിക്കാമെന്നും നാശനഷ്്ടമുണ്ടായവര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ വിവരം സര്‍ക്കാറിൻെറ ശ്രദ്ധയില്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. വള്ളിക്കോട് പഞ്ചായത്ത് പ്രസിഡൻറ് ഡി.സി. മോഹന്‍, വാര്‍ഡ് മെംബര്‍ ഗീത എന്നിവരും എം.എല്‍.എയോടൊപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.