ശബരിമല: പുണ്യം പൂങ്കാവനം ശുചീകരണ പദ്ധതിയുടെ ഭാഗമായി ശബരിമലയിലെത്തിയ തീര്‍ഥാടകര്‍ക്കായി പൊലീസിൻെറ നേതൃത്വത്തില്‍ പ്ലാസ്റ്റിക് വിരുദ്ധ ബോധവത്കരണ പരിപാടി നടത്തി. പ്ലാസ്റ്റിക് വസ്തുക്കള്‍ ഉപയോഗിക്കാതെ കടന്നുവന്ന തീര്‍ഥാടകരെ പുണ്യം പൂങ്കാവനം കോ-ഓഡിനേറ്റര്‍ ഡിവൈ.എസ്.പി എം. രമേശ്കുമാറിൻെറ നേതൃത്വത്തിലുള്ള സംഘം അനുമോദിച്ചു. പുണ്യം പൂങ്കാവനം ശുചീകരണ പദ്ധതി 2011 മുതലാണ് ശബരിമലയില്‍ നടത്തിവരുന്നത്. പൊലീസിൻെറ നേതൃത്വത്തില്‍, ശബരിമലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ഡിപ്പാര്‍ട്മൻെറുകളുടെയും അയ്യപ്പ സേവാ സംഘം തുടങ്ങിയ സന്നദ്ധ സംഘടനകളുടെയും പ്രവര്‍ത്തകരും തീര്‍ഥാടകരും പുണ്യം പൂങ്കാവനം ശുചീകരണ പദ്ധതിയില്‍ പങ്കാളികളാകുന്നു. സന്നിധാനത്ത് കലാപരിപാടികള്‍ക്ക് തുടക്കം ശബരിമല: സന്നിധാനം ശാസ്താ ഓഡിറ്റോറിയത്തില്‍ മണ്ഡല- മകരവിളക്ക് തീര്‍ഥാടനവുമായി ബന്ധപ്പെട്ട് വിവിധ കലാകാരന്‍മാര്‍ക്കായി ദേവസ്വം ബോര്‍ഡ് ഒരുക്കുന്ന കലാപരിപാടികളുടെ ഉദ്ഘാടനം എക്‌സിക്യൂട്ടിവ് ഓഫിസര്‍ വി. കൃഷ്ണകുമാര വാര്യര്‍ നിര്‍വഹിച്ചു. പൊലീസ് ടെലികമ്യൂണിക്കേഷന്‍സ് വിഭാഗത്തിലെ ഉദ്യോഗസ്ഥരായ എസ്.ഐമാരായ സൈബുകുമാര്‍, ഉത്തരകുട്ടന്‍, ഹെഡ് കോണ്‍സ്റ്റബിള്‍ അഭിലാഷ്, സന്നിധാനം നഴ്‌സിങ് ഓഫിസര്‍ അരുണ്‍കുമാര്‍ പുരുഷോത്തമന്‍ എന്നിവര്‍ ഭക്തിഗാനങ്ങള്‍ ആലപിച്ചു. ഉദ്ഘാടന ചടങ്ങില്‍ എ.ഒ സുനില്‍കുമാര്‍, എ.ഇ.ഒ ഗണേഷ്‌പോറ്റി, സന്നിധാനം പൊലീസ് സ്പെഷല്‍ ഓഫിസറും ക്രൈം ബ്രാഞ്ച് എസ്.പിയുമായ എ.ആര്‍. പ്രേംകുമാര്‍, സോപാനം സ്‌പെഷല്‍ ഓഫിസര്‍ വിജയന്‍പിള്ള തുടങ്ങിയവര്‍ പങ്കെടുത്തു. കോവിഡ് നിയന്ത്രണങ്ങൾക്കുശേഷം ആദ്യമായാണ് സന്നിധാനം നടപ്പന്തലിനോട് ചേര്‍ന്ന ശ്രീധര്‍മ ശാസ്താ ഓഡിറ്റോറിയത്തില്‍ കലാപരിപാടികള്‍ അവതരിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.