കൊടുമൺ: പ്ലാേൻറഷൻ കോർപറേഷൻെറ കൊടുമൺ, ചന്ദനപ്പള്ളി എസ്റ്റേറ്റുകൾ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്നതും ഇപ്പോൾ പൂട്ടിക്കിടക്കുന്നതുമായ ലാറ്റക്സ് ഫാക്ടറി, റബർ തടി സംസ്കരണ യൂനിറ്റ് എന്നീ സ്ഥാപനങ്ങളുടെ കെട്ടിടവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഉപയോഗപ്പെടുത്തി റബർ അധിഷ്ഠിത വ്യവസായ സ്ഥാപനങ്ങൾ, ഫർണിച്ചർ നിർമാണം എന്നിവ ആരംഭിക്കാൻ നടപടി സ്വീകരിക്കണമെന്ന് സി.പി.എം കൊടുമൺ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. രണ്ടുദിവസമായി ഏഴംകുളം തെക്ക് നടന്നുവന്ന സമ്മേളനം ഞായറാഴ്ച സമാപിച്ചു. പ്രവർത്തന റിപ്പോർട്ടിന്മേൽ നടന്ന ചർച്ചക്ക് ഏരിയ സെക്രട്ടറി എ.എൻ. സലീം മറുപടി പറഞ്ഞു. ഉപരി കമ്മിറ്റിയുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് ജില്ല സെക്രട്ടറി കെ.പി. ഉദയഭാനു, സെക്രേട്ടറിയറ്റ് അംഗങ്ങളായ പി.ജെ. അജയകുമാർ, പി.ബി. ഹർഷകുമാർ എന്നിവർ മറുപടി പറഞ്ഞു. ജില്ല കമ്മിറ്റി അംഗങ്ങളായ ആർ. തുളസീധരൻപിള്ള, കെ.കെ. ശ്രീധരൻ, പ്രഫ. കെ. മോഹൻകുമാർ എന്നിവർ സംസാരിച്ചു. എ.എൻ. സലീം സെക്രട്ടറിയായി 21 അംഗ കമ്മിറ്റിയെയും 14 അംഗ ജില്ല സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുത്തു. phot.. സി.പി.എം കൊടുമൺ ഏരിയ സെക്രട്ടറി എ.എൻ. സലീം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.