പന്തളം: കടയ്ക്കാട് മത്സ്യമാർക്കറ്റ് തുറന്ന് പ്രവർത്തിക്കുന്നതിന് മലിനീകരണ നിയന്ത്രണ ബോർഡ് അനുമതി നൽകി. ഹൈകോടതി ഇടപെടലിനെ തുടർന്ന് മലിനീകരണ നിയന്ത്രണ ബോർഡിന് നഗരസഭ സമർപ്പിച്ച അപേക്ഷയിന്മേൽ നടത്തിയ ഹിയറിങ്ങിലാണ് പ്രശ്നങ്ങൾ പരിഹരിച്ച് മാർക്കറ്റ് തുറക്കാൻ അനുമതി നൽകിയത്. ഇതുസംബന്ധിച്ച കത്ത് പരിസ്ഥിതി എൻജീനിയർ നഗരസഭ സെക്രട്ടറിക്ക് നൽകി. മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ, നഗരസഭ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ നടത്തിയ പരിശോധനയിലാണ് മാർക്കറ്റ് പ്രവർത്തിക്കുന്നതിൽ സാങ്കേതിക പ്രശ്നങ്ങൾ ഇെല്ലന്ന് കണ്ടെത്തിയത്. പരിസര മലിനീകരണം സംബന്ധിച്ച് ബോർഡിന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയെ തുടർന്നാണ് മാർക്കറ്റ് അടപ്പിച്ചത്. ഇതോടെ നിരവധി കുടുംബങ്ങളുടെ ഉപജീവനമാർഗം മുടങ്ങിയിരുന്നു. ഫോട്ടോ: കടയ്ക്കാട് മത്സ്യ മാർക്കറ്റ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.