കെ.എസ്.ആർ.ടി.സി കണ്ടക്ടർക്ക്​ മർദനമേറ്റു

തിരുവല്ല: സ്ത്രീകളുടെ സീറ്റിലിരുന്ന് യാത്രചെയ്തത് ചോദ്യം ചെയ്ത കെ.എസ്.ആർ.ടി.സി കണ്ടക്ടറെ യുവാവ് മർദിച്ചു. കെ.എസ്.അർ.ടി.സി എടത്വ ഡിപ്പോയിലെ കണ്ടക്ടറായ സജീഷിനാണ് മർദനമേറ്റത്. വെള്ളിയാഴ്ച വൈകീട്ട് അഞ്ചോടെയായിരുന്നു സംഭവം. തിരുവല്ല സ്​റ്റാൻഡിൽനിന്ന് എടത്വയിലേക്ക് പുറപ്പെട്ട ഓർഡിനറി ബസിൽ സ്ത്രീകൾക്ക് അനുവദിച്ചിരുന്ന സീറ്റിൽ രണ്ട് യുവാക്കൾ സ്ഥാനംപിടിക്കുകയായിരുന്നു. സീറ്റ് ഒഴിഞ്ഞുനൽകണമെന്ന സ്ത്രീ യാത്രക്കാരുടെ ആവശ്യപ്രകാരം സീറ്റിൽനിന്ന് മാറാൻ കണ്ടക്ടർ യുവാക്കളോട് ആവശ്യപ്പെട്ടു. ഇത് കൂട്ടാക്കാതിരുന്നതിനെത്തുടർന്ന് കുരിശുകവല ജങ്ഷന് സമീപം കണ്ടക്ടർ മണിമുഴക്കി ബസ് നിർത്തിച്ചു. ഇതിനുപിന്നാലെ യുവാക്കളിലൊരാൾ കണ്ടക്ടറെ മർദിക്കുകയായിരുന്നു. തുടർന്ന് ഇരുവരും ബസിൽനിന്ന് ഇറങ്ങിയോടി. സാരമായി പരിക്കേറ്റ സജീഷ് തിരുവല്ല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. തിരുവല്ല പൊലീസ് കേസെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.