കോഴഞ്ചേരി: കര്‍ഷകസമരം ഒരുവര്‍ഷം പൂർത്തീകരിച്ചതിൻെറ ഭാഗമായി കോഴഞ്ചേരിയില്‍ നടന്ന കര്‍ഷകസംഘം സംസ്ഥാന വര്‍ക്കിങ് കമ്മിറ്റി അംഗം എ. പത്മകുമാര്‍ ഉദ്ഘാടനം ചെയ്തു. കിസാന്‍ സഭ ജില്ല കമ്മിറ്റി അംഗം അഡ്വ. ശ്യാം ടി.മാത്യു അധ്യക്ഷതവഹിച്ചു. ജില്ല പഞ്ചായത്ത് അംഗം ആര്‍. അജയകുമാര്‍, സി.പി.എം ഏരിയ സെക്രട്ടറി ടി.വി. സ്റ്റാലിന്, പി.കെ.എസ് ജില്ല പ്രസിഡൻറ് കെ.എം. ഗോപി, കേരള സംസ്ഥാന കര്‍ഷക സംഘം നേതാവ് കെ.ഐ. ജോസഫ്, സോണി കൊച്ചുതുണ്ടിയില്‍ എന്നിവര്‍ സംസാരിച്ചു. ഏരിയ സെക്രട്ടറി ജി. വിജയന്‍ സ്വാഗതവും ഏരിയ പ്രസിഡൻറ് ടി. പ്രദീപ് കുമാര്‍ നന്ദിയും പറഞ്ഞു. ചിത്രം PTL 12 KARSHAKAR കോഴഞ്ചേരിയില്‍ നടന്ന കര്‍ഷകസംഘം സംസ്ഥാന വര്‍ക്കിങ് കമ്മിറ്റി അംഗം എ. പത്മകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു ............................ കര്‍ഷകര്‍ക്ക് ചരമഗീതം പാടിയ ബില്ല് പിന്‍വലിക്കണം പത്തനംതിട്ട: കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ കര്‍ഷകര്‍ക്ക് ചരമഗീതം പാടിയ ബില്ല് പിന്‍വലിക്കുന്നതുവരെ കര്‍ഷകര്‍ സമരരംഗത്ത് കാണുമെന്ന് ഡി.സി.സി പ്രസഡൻറ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. കര്‍ഷകബില്‍ പിന്‍വലിക്കുക, മരിച്ച കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കുക, കാര്‍ഷിക കടം എഴുതിത്തള്ളുക, പെട്രോള്‍-ഡീസല്‍ വില വർധന പിന്‍വലിക്കുക, വന്യമൃഗങ്ങളുടെ ആക്രമണം മൂലം കൃഷിനാശം ഉണ്ടായ കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കര്‍ഷക കോണ്‍ഗ്രസ് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പത്തനംതിട്ട സിവില്‍ സ്റ്റേഷന് പടിക്കല്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡൻറ് എം.കെ. പുരുഷോത്തമൻ അധ്യക്ഷതവഹിച്ചു. നേതാക്കളായ പി. മോഹന്‍രാജ്, അഡ്വ. സുരേഷ് കോശി, ബി. നരേന്ദ്രനാഥ്, ജില്ല ഭാരവാഹികളായ മലയാലപ്പുഴ വിശ്വംഭരന്‍, സലിം പെരിനാട്, പഴകുളം സതീഷ്, അബ്ദുൽ കലാം ആസാദ്, റനീസ് മുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു. ഫോട്ടോ PTL 11 DHARNA SATHEESH കര്‍ഷക കോണ്‍ഗ്രസ് ജില്ല കമ്മിറ്റി പത്തനംതിട്ട സിവില്‍ സ്റ്റേഷന് പടിക്കല്‍ നടത്തിയ ധര്‍ണ ഡി.സി.സി പ്രസിഡൻറ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.