വിദ്യാര്‍ഥികള്‍ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്ന പ്രക്രിയയില്‍ പങ്കാളിയാകണം -കലക്ടര്‍

പത്തനംതിട്ട: വിരല്‍ത്തുമ്പിലാണ് ഭാരതത്തി​ൻെറ ഭാവിയെന്ന് തിരിച്ചറിഞ്ഞ് തെരഞ്ഞെടുപ്പി​ൻെറ ആദ്യപടിയായ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്ന പ്രക്രിയയില്‍ 18 വയസ്സ്​ പൂര്‍ത്തിയായ ഓരോ വിദ്യാര്‍ഥിയും പങ്കാളിയാകണമെന്ന് കലക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. കാതോലിക്കറ്റ് കോളജില്‍ പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കല്‍ യജ്ഞവുമായി ബന്ധപ്പെട്ട് സ്പെഷല്‍ കാമ്പയി​ൻെറ ഭാഗമായുള്ള സമ്മറി റിവിഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു കലക്ടര്‍. എല്ലാ പുതിയ വോട്ടര്‍മാരെയും വോട്ടര്‍ പട്ടികയിലേക്ക്​ കൈപിടിച്ച് കയറ്റാനുള്ള യജ്ഞമാണ് ജില്ലയിലെ കോളജുകളില്‍ നടക്കുന്നതെന്ന്​ കലക്ടര്‍ പറഞ്ഞു. ഇലക്​ഷന്‍ ​െഡപ്യൂട്ടി കലക്ടര്‍ ആര്‍. രാജലക്ഷ്മി, തഹസില്‍ദാര്‍ വി.എസ്. വിജയകുമാര്‍, കോളജ് പ്രിന്‍സിപ്പല്‍ ഡോ. ഫിലിപ്പോസ് ഉമ്മന്‍, ഇലക്​ഷന്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ എ. സാദത്ത്, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ചിത്രം PTL 12 DC IYER പത്തനംതിട്ട കാതോലിക്കറ്റ് കോളജില്‍ പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കല്‍ യജ്ഞവുമായി ബന്ധപ്പെട്ട് സ്പെഷല്‍ കാമ്പയി​ൻെറ ഭാഗമായുള്ള സമ്മറി റിവിഷന്‍ കലക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ ഉദ്ഘാടനം ചെയ്യുന്നു ......................... കൈപ്പട്ടൂര്‍ പാലത്തിലെ നിയന്ത്രണങ്ങൾ നീക്കി പത്തനംതിട്ട: കൈപ്പട്ടൂര്‍ പാലത്തിലൂടെ ഗതാഗതം അനുവദിച്ച് കലക്ടർ ഉത്തരവായി. പ്രതികൂല കാലാവസ്ഥയില്‍ 25 ടണ്ണില്‍ കൂടുതല്‍ ഭാരം കയറ്റിയ വാഹനങ്ങള്‍ കടന്നുപോകുന്നത്​ വിലക്കുന്നത്​ അടക്കം മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന നിബന്ധനയോടെയാണ് അനുമതി. പാലത്തി​ൻെറ അവസ്ഥ 10 ദിവസത്തില്‍ ഒരിക്കല്‍ പരിശോധിച്ച് ആവശ്യമായ ശിപാര്‍ശകള്‍ സമര്‍പ്പിക്കുന്നതിന് പൊതുമരാമത്ത് ദേശീയപാത വിഭാഗം എക്സി. എന്‍ജിനീയറെ ചുമതലപ്പെടുത്തി. .............................. അഭിമുഖം 29ന് പത്തനംതിട്ട: മെഴുവേലി പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ ലാബ് ടെക്നീഷനെ നിയമിക്കുന്നതിനുള്ള അഭിമുഖം ഈ മാസം 29ന് രാവിലെ 11ന് പി.എച്ച്‌.സിയില്‍ നടത്തും. ഡി.എം.എല്‍.ടി, ബി.എസ്​സി എം.എല്‍.ടി പ്ലസ് കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ എന്നീ യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. ............................. യോഗം ഇന്ന് പത്തനംതിട്ട: ജില്ലയില്‍ സമ്പൂര്‍ണ ഗാര്‍ഹിക കുടിവെള്ള കണക്​ഷന്‍ നല്‍കുന്ന ജലജീവന്‍ മിഷന്‍ പദ്ധതിയുടെ യോഗം വെള്ളിയാഴ്​ച രാവിലെ 11ന് ഗൂഗ്​ള്‍ മീറ്റ് വഴി ചേരുമെന്ന് കേരള വാട്ടര്‍ അതോറിറ്റി പത്തനംതിട്ട എക്‌സി. എന്‍ജിനീയര്‍ അറിയിച്ചു. ഫോണ്‍: 0468 2222687.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.