സ്ഫോടനം നടത്തി പാറഖനനം; വീടി​െൻറ ഭിത്തിക്ക്​ വിള്ളൽ

സ്ഫോടനം നടത്തി പാറഖനനം; വീടി​ൻെറ ഭിത്തിക്ക്​ വിള്ളൽ റാന്നി: ഓട നിര്‍മാണത്തിന്​ കരാർ കമ്പനി സ്ഫോടനം നടത്തി പാറ പൊട്ടിച്ചതോടെ വീടുകൾക്ക് കേടുപാട് സംഭവിച്ചെന്ന പരാതിയുമായി സമീപവാസികൾ. റാന്നി വൈക്കം പടിഞ്ഞാ​േറ പുതുച്ചിറയിൽ പി.എസ്. ഷിബുവി​ൻെറ വീടി​ൻെറ ഭിത്തികൾ പൊട്ടി. നേര​േത്ത റോഡ് നിർമാണത്തിനിടെ വീടി​ൻെറ മറ്റൊരുവശത്തെ ഭിത്തികൾ വിണ്ടുകീറിയിരുന്നു. റോളർകൊണ്ട് തറ ഉറപ്പിക്കുന്നതിനിടെ പ്രകമ്പനം ഉണ്ടായതാണ് ഭിത്തി പൊട്ടാൻ കാരണമെന്ന് ഷിബു പറഞ്ഞു. ഇത് ചൂണ്ടിക്കാട്ടി ബന്ധപ്പെട്ടവർക്ക് പരാതി നൽകിയെങ്കിലും നടപടിയായില്ല. ഏതാനും മാസം മുമ്പാണ് വീട് അറ്റകുറ്റപ്പണി നടത്തിയത്. റാന്നി വൈക്കം കുത്തുകല്ലുംപടിയിലെ പുതുച്ചിറയിൽ സാബുകുട്ടി ജോയിയുടെ വ്യാപാര സ്ഥാപനങ്ങളുടെ കെട്ടിടങ്ങള്‍ക്കും കഴിഞ്ഞ ദിവസം നാശം നേരിട്ടിരുന്നു. പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാനപാതയുടെ നിര്‍മാണത്തിനിടെ വശങ്ങളിലെ പാറ പൊട്ടിച്ചതോടെയാണ് ഭിത്തി തകര്‍ന്നത്. വാടകക്ക് കൊടുത്ത കെട്ടിടത്തി​ൻെറ ഭിത്തിയും തറയും പൊട്ടി. കെ.എസ്.ടി.പിക്കും പഞ്ചായത്തിനും ഉടമ പരാതി നല്‍കിയിട്ടുണ്ട്. ഇതേദിവസം ഷിബുവി​ൻെറ വീടി​ൻെറ മൂന്ന് ഭാഗത്തെ ഭിത്തിക്കും പൊട്ടലുണ്ടായി. Ptl rni - 1 ExPlosive ഫോട്ടോ: വൈക്കം കുത്തുകല്ലുംപടി പടിഞ്ഞാ​േറ പുതുച്ചിറയിൽ ഷിബുവി​ൻെറ വീട്ടുഭിത്തിയിലുണ്ടായ വിള്ളൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.