തിരുവല്ല: നഗരസഭയുടെ നേതൃത്വത്തിലുള്ള ശബരിമല ഇടത്താവളം സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് കെ. അനന്തഗോപൻ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർ പേഴ്സൻ ബിന്ദു ജയകുമാർ അധ്യക്ഷത വഹിച്ചു. ശ്രീരാമകൃഷ്ണാശ്രമം മഠാതിപധി സ്വാമി നിർവിണാനന്ദ മഹാരാജ് പ്രഭാഷണം നടത്തി. നഗരസഭ വൈസ് ചെയർമാൻ ഫിലിപ് ജോർജ്, കൗൺസിലർമാരായ ജോസ് പഴയിടം, പ്രദീപ് മാമ്മൻ , ശ്രീനിവാസ് പുറയാറ്റ്, ജിജി വട്ടശ്ശേരിൽ, ജേക്കബ് ജോർജ് മനയ്ക്കൽ, തോമസ് വഞ്ചിപ്പാലം തുടങ്ങിയവർ പ്രസംഗിച്ചു. ഇറച്ചിക്കോഴി മാലിന്യം തള്ളാനുള്ള നീക്കം തടഞ്ഞു തിരുവല്ല : പട്ടാപ്പകൽ ഇറച്ചിക്കോഴി മാലിന്യം തള്ളാനുള്ള നീക്കം നെടുമ്പ്രം ഗ്രാമ പഞ്ചായത്തംഗങ്ങൾ ചേർന്ന് തടഞ്ഞു. ശ്രീധർമ ശാസ്താ ക്ഷേത്രത്തിന് സമീപത്തെ ആളൊഴിഞ്ഞ പുരയിടത്തിൽ പെട്ടി ഓട്ടോറിക്ഷയിൽ എത്തിച്ച മാലിന്യം തള്ളാനുള്ള നീക്കമാണ് ഗ്രാമ പഞ്ചായത്തംഗങ്ങളായ ടി.എസ് സന്ധ്യാ മോൾ , കെ. മായാദേവി എന്നിവർ ചേർന്ന് തടഞ്ഞത്. തിങ്കളാഴ്ച രാവിലെ പതിനൊന്നരയോടെ ആയിരുന്നു സംഭവം. ഓട്ടോ സംശയകരമായ സാഹചര്യത്തിൽ കാണപ്പെട്ടതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് ചാക്കിൽ നിറച്ച നിലയിൽ മാലിന്യം കണ്ടെത്തിയത്. വാഹനത്തിലുള്ള രണ്ട് പേരും ഇതര സംസ്ഥാന തൊഴിലാളികളായിരുന്നു. മാലിന്യം കായംകുളത്ത് നിന്നുമെത്തിച്ചതാണെന്ന് ഇരുവരും പറഞ്ഞു. വഴിയരികിൽ നിക്ഷേപിച്ച മാലിന്യം ഇരുവരെക്കൊണ്ട് തിരികെ എടുപ്പിച്ച ശേഷം വാഹനം പുളിക്കീഴ് പൊലീസിന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.