കീ​ഴ്വാ​യ്പ്പൂ​ര് സ്​​റ്റേ​ഷ​ൻ പ​രി​സ​ര​ത്തു​കി​ട​ന്ന്​ വാ​ഹ​ന​ങ്ങ​ൾ ന​ശി​ക്കു​ന്നു

കീ​ഴ്വാ​യ്പ്പൂ​ര് സ്​​റ്റേ​ഷ​ൻ പ​രി​സ​ര​ത്ത്​ ​ വാ​ഹ​ന​ങ്ങ​ൾ ന​ശി​ക്കു​ന്നു മ​ല്ല​പ്പ​ള്ളി: കീ​ഴ്വാ​യ്പ്പൂ​ര് പൊ​ലീ​സ് സ്​​റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ൾ വെ​യി​ലും മ​ഴ​യു​മേ​റ്റ് തു​രു​മ്പെ​ടു​ത്ത് ന​ശി​ക്കു​ന്നു. സ്​​റ്റേ​ഷ​ൻ പ​രി​സ​രം മു​ഴു​വ​ൻ വാ​ഹ​ന​ങ്ങ​ളാ​ൽ നി​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്. മി​നി​ലോ​റി​ക​ൾ, കാ​റു​ക​ൾ, ഓ​ട്ടോ​റി​ക്ഷ​ക​ൾ , ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ എ​ന്നി​വ​യാ​ണ് ഇ​വി​ടെ കൂ​ടി​ക്കി​ട​ക്കു​ന്ന​ത് ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ മാ​ത്രം നൂ​റി​ലേ​റെ​യു​ണ്ട്. വ​ർ​ഷ​ങ്ങ​ളാ​യി ഇ​വി​ടെ കി​ട​ക്കു​ന്ന വാ​ഹ​ങ്ങ​ൾ കാ​ണാ​ൻ ക​ഴി​യാ​ത്ത​വി​ധം കാ​ടും വ​ള്ളി​യും പ​ട​ർ​ന്ന് കാ​ണാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യി​ലെ​ത്തി. പ​തി​റ്റാ​ണ്ട് മു​മ്പ്​ പി​ടി​ച്ചെ​ടു​ത്ത വാ​ഹ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ഇ​പ്പോ​ഴും സ്​​റ്റേ​ഷ​ൻ പ​രി​സ​ര​ത്തു​ ണ്ട്. ഇ​വ​യി​ൽ പ​ല​തും തു​രു​മ്പെ​ടു​ത്ത് ന​ശി​ച്ചു. വി​വി​ധ കേ​സു​ക​ളി​ൽ പി​ടി​ച്ചെ​ടു​ത്ത വാ​ഹ​ന​ങ്ങ​ളി​ൽ ല​ക്ഷ​ങ്ങ​ൾ വി​ല​യു​ള്ള വാ​ഹ​ന​ങ്ങ​ൾ വ​രെ​യു​ണ്ട്. ഇ​വ​യെ​ല്ലാം ന​ശി​ച്ച​വ​യി​ൽ​പ്പെ​ടും. വാ​ഹ​ന​ങ്ങ​ളും കാ​ടും നി​റ​ഞ്ഞ​തോ​ടെ സ്​​റ്റേ​ഷ​ൻ പ​രി​സ​രം ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ ആ​വാ​സ​കേ​ന്ദ്ര​മാ​യി. ജീ​വ​ന​ക്കാ​രു​ടെ താ​മ​സ​സ്ഥ​ല​വും ഇ​തി​ന് സ​മീ​പ​മാ​ണ്. പി​ടി​കൂ​ടു​ന്ന തൊ​ണ്ടി വാ​ഹ​ന​ങ്ങ​ളു​ടെ എ​ണ്ണം ദി​നം​പ്ര​തി വ​ർ​ധി​ക്കു​ന്ന​ത​ല്ലാ​തെ കു​റ​യു​ന്നി​ല്ല. വാ​ഹ​ന​ങ്ങ​ൾ ഉ​പ​യോ​ഗ​ശ്യൂ​ന്യ​മാ​യി കി​ട​ന്ന് ന​ശി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഉ​യ​രു​ന്നു​ണ്ടെ​ങ്കി​ലും ന​ട​പ്പാ​കാ​തെ​പോ​കു​ക​യാ​ണ്. സ്​റ്റേഷൻ പരിസരത്ത് കൂടികിടക്കുന്ന ഇരുചക്ര വാഹനങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.