ptl th 1 പത്തനംതിട്ട: അഞ്ചപ്പം തിരുവല്ല യൂനിറ്റിൻെറ പ്രവർത്തനം 24ന് ആരംഭിക്കുെമന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. തിരുവല്ല കുരിശുകവലക്ക് സമീപമാണ് പ്രവർത്തനം. വൈകീട്ട് നാലിന് ഡോ. തിയഡോഷ്യസ് മാർത്തോമ മെത്രാേപ്പാലീത്ത ഉദ്ഘാടനം നിർവഹിക്കും. ആർച്ച് ബിഷപ് ഡോ. തോമസ് മാർ കൂറിലോസ്, സ്വാമി നിർവിണാനന്ദ മഹാരാജ്, ഇമാം കെ.ജെ സലീം, ഫാ. ബോബി ജോസ് കട്ടികാട്, മാത്യു ടി.തോമസ് എം.എൽ.എ, നഗരസഭ ചെയർപേഴ്സൻ ബിന്ദു ജയകുമാർ, അഡ്വ. പ്രദീപ് മാമ്മൻറ്, സംവിധായകൻ ബ്ലെസി എന്നിവർ സംസാരിക്കും. കോഴഞ്ചേരി ,റാന്നി, ചങ്ങനാേശ്ശരി, നെയ്യാറ്റിൻകര, കുറവിലങ്ങാട് എന്നിവിടങ്ങളിലാണ് ഇപ്പോൾ അഞ്ചപ്പം യൂനിറ്റുകൾ പ്രവർത്തിക്കുന്നത്. അഞ്ചപ്പം ഭക്ഷണശാലയിൽനിന്ന് ഭക്ഷണം കഴിക്കുന്നവർ തങ്ങളുടെ കഴിവിനനുസരിച്ച് ഒരു തുക അഞ്ചപ്പം പെട്ടിയിൽ നിക്ഷേപിക്കുന്നു. ഈ തുകകൊണ്ടാണ് ഭക്ഷണം ഒരുക്കുന്നത്. ബില്ലോ കാഷ്കൗണ്ടറോ ഇല്ല. അന്നവും അക്ഷരവും ആദരേവാടെ എന്നതാണ് അഞ്ചപ്പം പ്രവർത്തനങ്ങളുെട ആപ്തവാക്യമെന്ന് ഭാരവാഹികൾ പറഞ്ഞു. സൗജന്യമായും ഇവിടെ ഭക്ഷണം നൽകും. വെജിറ്റേറിയൻ ഭക്ഷണമാണ് നൽകുന്നത്. െവെകുന്നേരങ്ങളിൽ ഇേതയിടം വായനശാലയായും അറിവ് അന്വേഷണങ്ങളുടെ ഇടമായും പ്രവർത്തിക്കും. സാംസാകാരിക ഇടപെടലുകളും നടത്തും. വാർത്തസമ്മേളനത്തിൽ യൂനിറ്റ് പ്രസിഡൻറ് െബഞ്ചമിൻ അലക്സ് ജേക്കബ്, ട്രഷറർ മാത്യു സാം, സൂസൻകുറിയാക്കോസ് എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.