ടാങ്കറും കാറും കൂട്ടിയിടിച്ചു; മൂന്നുപേർക്ക് പരിക്ക്​

പന്തളം: എം.സി റോഡിൽ ഡീസൽ ടാങ്കറും ഓൾട്ടോകാറും കൂട്ടിയിടിച്ച മൂന്നുപേർക്ക് പരിക്കേറ്റു. പന്തളം എൻ.എസ്.എസ് ഗോൾസ് ഹൈസ്കൂളിന് മുൻവശത്ത് തിങ്കളാഴ്ച പുലർച്ച 3.45നായിരുന്നു അപകടം. കാറിൽ സഞ്ചരിച്ച കുടുംബമാണ് അപകടത്തിൽപെട്ടത്. അടൂർ മണക്കാല. ചെറുവത്തൂർ വീട്, ഷാജൻ(50), ഭാര്യ ബീന(44) മക്കളായ എഡ്വിൻ(19), ഗിഫ്റ്റി (16) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോട്ടയത്തുനിന്ന് അടൂരിന് വന്ന കാറും , പുനലൂർനിന്ന്​ കൊച്ചിക്ക് പോയ ടാങ്കറുമാണ്​ കൂട്ടിയിടിച്ചത്. അടൂർ സീനിയർ ഫയർ ഓഫിസർ ഷാനവാസി​ൻെറ നേതൃത്വത്തിലെ ആറംഗ ഫയർ ഫോഴ്സ് സംഘവും പന്തളം പൊലീസും നാട്ടുകാരും രക്ഷാപ്രവർത്തനത്തിന്​ നേതൃത്വം നൽകി. ഫോട്ടോ: തിങ്കളാഴ്ച പുലർച്ച എം.സി റോഡിൽ അപകടത്തിൽപ്പെട്ട കാർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.