കെ.എസ്.ആർ.ടി.സി സ്​റ്റാൻഡിൽ ടേക്ക് എ ബ്രേക്ക് പണി തുടങ്ങി

കെ.എസ്.ആർ.ടി.സി അടൂർ ബസ്​സ്​റ്റാൻഡിൽ ടേക്ക് എ ബ്രേക്ക് പണി തുടങ്ങി അടൂർ: കെ.എസ്.ആർ.ടി.സി ബസ് സ്​റ്റാൻഡിൽ നഗരസഭ ടേക്ക് എ ബ്രേക്ക് പദ്ധതി പ്രകാരം നിർമിക്കുന്ന ആധുനിക ടോയ്​ലറ്റ് ബ്ലോക്കി​ൻെറ തടസ്സങ്ങൾ നീങ്ങി പണി ആരംഭിച്ചു. സ്ഥലം വിട്ടുകൊടുക്കുന്നത്​ സംബന്ധിച്ച് നേര​േത്ത സർക്കാറുമായി ഉണ്ടാക്കിയ ധാരണയിൽനിന്ന്​ കെ.എസ്.ആർ.ടി.സി മാറിയതാണ് പണി തുടങ്ങാൻ താമസിച്ചത്. നഗരസഭ ചെയർമാൻ ഡി. സജി മുഖ്യമന്ത്രിക്ക് പരാതി നൽകുകയും മുഖ്യമന്ത്രിയുടെ ഓഫിസ് കെ.എസ്.ആർ.ടി.സി എം.ഡി ബിജുപ്രഭാകർ, നഗരസഭ ചെയർമാൻ എന്നിവരുമായി ചർച്ച നടത്തിയതി​ൻെറ അടിസ്ഥാനത്തിൽ പഴയ ധാരണപ്രകാരം നിർമാണം നടത്താൻ തീരുമാനിച്ചു. 50 ലക്ഷം രൂപയാണ് ഇതി​ൻെറ നിർമാണത്തിന് ചെലവഴിക്കുന്നത്. സ്ത്രീകൾക്കും പുരുഷന്മാർക്കുമായി അഞ്ചുവീതം ടോയ്​ലറ്റ്, ഓരോ ഡ്രസിങ്റൂം, വെയ്റ്റിങ് ഏരിയ, കഫ്തീരിയ തുടങ്ങിയവ ഇതിലുൾപ്പെടും. PTL ADR KSRTC കെ.എസ്.ആർ.ടി.സി അടൂർ ബസ് സ്​റ്റാൻഡിൽ ടേക്ക് എ ബ്രേക്ക് നിർമാണത്തിന് പഴയ ശൗചാലയം പൊളിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.