കൊടുമൺ: കാർഷികോൽപന്നങ്ങളെ അടിസ്ഥാനമാക്കിയുള്ള വ്യവസായ സ്ഥാപനങ്ങൾ ആരംഭിക്കാൻ സർക്കാർ എല്ലാ സഹായങ്ങളും ചെയ്യുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. സി.പി.എം ഏരിയ സമ്മേളന ഭാഗമായി ഇന്ത്യൻ കാർഷികമേഖല നേരിടുന്ന പ്രതിസന്ധികളും സാധ്യതകളും എന്ന വിഷയത്തെക്കുറിച്ച് കൊടുമണ്ണിൽ നടന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാർഷികമേഖലയിൽ യന്ത്രവത്കരണം നടപ്പാക്കുന്നതുവഴി സാങ്കേതിക വിദഗ്ധർക്ക് കൂടുതൽ തൊഴിലവസരങ്ങൾ ഉണ്ടാക്കാൻ കഴിയും. ഒപ്പം പ്രവാസികൾ ഉൾപ്പെടെയുള്ളവരുടെ അനുഭവസമ്പത്ത് നാട്ടിൽ പ്രയോജനപ്പെടുത്താനും കഴിയും. യോഗത്തിൽ സി.പി.എം ഏരിയ കമ്മിറ്റി അംഗം അഡ്വ.സി. പ്രകാശ് അധ്യക്ഷനായി. കർഷകസംഘം സെക്രട്ടറി അഡ്വ. ആർ.ബി. രാജീവ്കുമാർ, പ്രസിഡൻറ് എസ്. രഘു, സി.പി.എം ജില്ല സെക്രട്ടറി കെ.പി. ഉദയഭാനു, കെ.കെ. ശ്രീധരൻ, എ.എൻ. സലീം, ആർ. തുളസീധരൻപിള്ള, ബീന പ്രഭ, സതികുമാരി, കെ.കെ. അശോക് കുമാർ, വി.എം. ഉണ്ണിത്താൻ, സിജി മോഹനൻ, വി.എസ്. ആശ, പി. രാജഗോപാൽ എന്നിവർ സംസാരിച്ചു. രാജിെവച്ച് സി.പി.എമ്മിൽ ചേർന്ന യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് സുധീറിന് സ്വീകരണം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.