ഇ-ശ്രം: അസംഘടിത തൊഴിലാളികളുടെ രജിസ്‌ട്രേഷന്‍

പത്തനംതിട്ട: ജില്ലയിലെ 16നും 59 വയസ്സിനും മധ്യേ പ്രായമുള്ള അസംഘടിത തൊഴിലാളികള്‍ ഡിസംബര്‍ 31ന് മുമ്പ്​ ഇ-ശ്രം പോര്‍ട്ടലില്‍ രജിസ്​റ്റര്‍ ചെയ്യണം. അവസാന സമയത്തെ സെര്‍വര്‍ തിരക്ക്മൂലം രജിസ്​റ്റര്‍ ചെയ്യുന്നതില്‍ തടസ്സം ഒഴിവാക്കുന്നതിന് കഴിയാവുന്നതും നേരത്തേ രജിസ്​റ്റര്‍ ചെയ്യണമെന്ന്​ ജില്ല ലേബര്‍ ഓഫിസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 8547655259 ജില്ല ലേബര്‍ ഓഫിസറുടെ ഫോണിലോ, 14434 എന്ന ഹെല്‍പ് ഡെസ്‌ക് നമ്പറിലോ അറിയാം. പാരാ ലീഗല്‍ വളൻറിയര്‍മാരെ തെരഞ്ഞെടുക്കുന്നു പത്തനംതിട്ട: ജില്ല ലീഗല്‍ സര്‍വിസസ് അതോറിറ്റിയുടെയും കോഴഞ്ചേരി താലൂക്ക് ലീഗല്‍ സര്‍വിസസ് കമ്മിറ്റിയുടെയും ഒരുവര്‍ഷത്തെ നിയമസേവന പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നതിന് പാരാ ലീഗല്‍ വളൻറിയര്‍മാരെ തെരഞ്ഞെടുക്കുന്നതിന് സന്നദ്ധ സേവനത്തില്‍ തല്‍പരരായവരില്‍നിന്ന്​ അപേക്ഷ ക്ഷണിച്ചു. നിയമം, സോഷ്യല്‍ വര്‍ക്ക് എന്നിവ പഠിക്കുന്ന വിദ്യാര്‍ഥികള്‍, അധ്യാപകര്‍, ഡോക്ടര്‍മാര്‍, മുതിര്‍ന്ന പൗരന്മാര്‍, സ്ത്രീകള്‍, വിദ്യാര്‍ഥികള്‍, വിവിധ സര്‍വിസില്‍നിന്ന്​ വിരമിച്ചവര്‍ തുടങ്ങിയവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ പേര്, മേല്‍വിലാസം, പഞ്ചായത്ത്, വിദ്യാഭ്യാസ യോഗ്യത, ഫോട്ടോ, ഫോണ്‍ നമ്പര്‍ എന്നിവ സഹിതമുള്ള അപേക്ഷ 2021 ഡിസംബര്‍ ആറിനകം ചെയര്‍മാന്‍, ജില്ല ലീഗല്‍ സര്‍വിസസ് അതോറിറ്റി, മിനി സിവില്‍ സ്​റ്റേഷന്‍, പത്തനംതിട്ട എന്ന മേല്‍വിലാസത്തില്‍ നല്‍കണം. ഫോണ്‍: 0468 2220141. നാഷനല്‍ ലോക് അദാലത് 11ന് പത്തനംതിട്ട: ജില്ല ലീഗല്‍ സര്‍വിസസ് അതോറിറ്റിയുടെ നേതൃത്വത്തില്‍ പത്തനംതിട്ട കോടതി കോംപ്ലക്‌സിലുള്ള കോടതികളിലും അടൂര്‍, റാന്നി, തിരുവല്ല എന്നീ താലൂക്ക് ലീഗല്‍ സര്‍വിസസ് കമ്മിറ്റികള്‍ അതത് താലൂക്കിലുള്ള കോടതികളിലും ഡിസംബര്‍ 11ന് നാഷനല്‍ ലോക് അദാലത് നടക്കും. ഒത്തുതീര്‍പ്പാകുന്ന ക്രിമിനല്‍ കേസുകള്‍, സെക്​ഷന്‍ 138 എന്‍.ഐ ആക്ട് പ്രകാരം രജിസ്​റ്റര്‍ ചെയ്ത കേസുകള്‍, വാഹനാപകട നഷ്​ടപരിഹാര കേസുകള്‍, കുടുംബകോടതി കേസുകള്‍, തൊഴില്‍ ഇലക്ട്രിസിറ്റി, വെള്ളക്കരം, റവന്യൂ, ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട കേസുകള്‍ എന്നിവ അദാലത്തില്‍ പരിഗണിക്കും. പണ സംബന്ധമായ കേസുകള്‍ ചര്‍ച്ചയിലൂടെ ഇളവുകള്‍ നല്‍കിയാണ് തീര്‍പ്പാക്കുന്നത്. ഇ-ബാങ്ക്, രജിസ്‌ട്രേഷന്‍, പഞ്ചായത്ത്, കെ.എസ്.എഫ്.ഇ, കോഓപറേറ്റിവ് ബാങ്ക്, മോട്ടോര്‍ വെഹിക്കിള്‍, ടാക്‌സേഷന്‍ എന്നിവ സംബന്ധമായ പരാതികള്‍ അദാലത്തില്‍ പരിഗണിക്കാനായി പത്തനംതിട്ട ജില്ല ലീഗല്‍ സര്‍വിസ് അതോറിറ്റിയുമായോ കോഴഞ്ചേരി, അടൂര്‍, തിരുവല്ല, റാന്നി എന്നീ താലൂക്ക് ലീഗല്‍ സര്‍വിസസ് കമ്മിറ്റികളുമായോ ബന്ധപ്പെടുക. ഫോണ്‍: 0468 2220141 മെയില്‍ dlsapta@gmail.com.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.