'സവിശേഷ വിശേഷം' പംക്തിയിലേക്ക്​

''അടിയുടെ ഇടിയുടെ തൊഴിയുടെ മുന്നിൽ, അടിപതറാ​െത്താരു പ്രസ്ഥാനം...'' രാഷ്​ട്രീയപാർട്ടി പ്രവർത്തകരെല്ലാം ഏറെ വിളിച്ചിട്ടുള്ള മുദ്രാവാക്യമാണിത്​. വളിക്കുന്നവരിൽ അടി, ഇടി, തൊഴി എന്നിവ കൊള്ളുകയോ കൊടുക്കുകയോ ചെയ്​തവർ നാമമാത്രമാകും. അത്തരം കാര്യങ്ങളൊത്തുവരുേമ്പാൾ കണ്ടംവഴി ഓടാൻ​ ധൈര്യപ്പെടുന്നവരാണ്​ ഏറെയും. വിശേഷിച്ച്​ കോൺഗ്രസുകാരാണെങ്കിൽ. തടികേടാക്കുന്ന രാഷ്​ട്രീയ പ്രവർത്തനത്തി​ൻെറ നിഷ്​ഫലത്തെക്കുറിച്ച്​ അവബോധമുള്ളവരാണ്​ അവർ. പക്ഷേ... അടിപ്പണി നടത്തുന്നതിൽ അവരെപ്പോലെ കേമന്മാർ ഉണ്ടാകില്ലെന്ന്​ എല്ലാവർക്കുമറിയാം. പാർട്ടിയുടെ പ്രവർത്തനം അടിത്തട്ടിൽ സജീവമാക്കുന്നു എന്നുപറഞ്ഞപ്പോൾ -അതി​ൻെറ പേരിൽ അടിപൊട്ടുമെന്ന്​ ആരും കരുതിയില്ല. അടിച്ചുവെന്ന്​ ഒരു ഗ്രൂപ്പും ഇല്ല, കുത്തിന്​ പിടിച്ചതേയുള്ളൂ എന്ന്​ മറ്റൊരു ഗ്രൂപ്പും തെറിവിളിയേ നടന്നുള്ളൂ എന്ന്​ മ​ൂന്നാം ഗ്രൂപ്പും പറയുന്നു. ​െസമി കേഡറാകാനുള്ള തയാറെടുപ്പിനിടെ ഉണ്ടായ അടി കലശലാകാതെ സെമി പരുവത്തിലേ അവസാനിപ്പിക്കാൻ നേതാക്കൾക്കായി. കോൺഗ്രസ്​ യൂനിറ്റ്​ കമ്മിറ്റി കോഓഡിനേറ്ററും ഡി.സി.സി വൈസ്​ പ്രസിഡൻറും തമ്മിലാണ്​ പോര്​ നടന്നത്​. അതിനുശേഷം ചർച്ചയായത്​, കൊണ്ടോ കൊടുത്തോ എന്നതല്ല. ''ഇങ്ങനെ പോയാൽ എങ്ങനാ'' എന്ന വിഷയമാണ്​. യു.ഡി.എഫി​ൻെറ നെടുംകോട്ടയായിരുന്ന പത്തനംതിട്ടയിൽ എല്ലായിടത്തും ഇപ്പോൾ പാറുന്നത്​ ചുവപ്പ്​ കൊടിയാണ്​. ഇതിന്​ മാറ്റംവരണമെങ്കിൽ ശൈലിമാറേണ്ടത്​ അനിവാര്യമാണെന്ന്​ അടിമുതൽ മുടിവരെ കോൺഗ്രസുകാർ പറയുന്നുണ്ട്​. സഖാവിൽനിന്ന്​ അഞ്ചുവർഷം മുമ്പ്​ കോൺഗ്രസായി പരിണമിച്ച ആളായതിനാൽ കോഓഡിനേറ്റർക്ക്​​ സംഘടന കെട്ടിപ്പടുക്കുന്നതി​ൻെറ മർമമറിയാം. ഖദറുമിട്ട്​ പൗഡറും പരിമളവും പൂശി നടക്കുന്ന നേതാക്കൾ പലർക്കും അറിയാത്ത കാര്യം സംഘാടനമാണ്​. അതെന്തായാലും ചർച്ചയായത്​ കോഓഡിനേറ്റർ ഉന്നയിച്ച വാദങ്ങളാണ്​. ''എ​ൻെറ ബൂത്ത്​ എ​ൻെറ അഭിമാനമാണ്​. ഇവിടെ പല നേതാക്കളു​െടയും ബൂത്തുപോലെയല്ല അത്​. എ​ൻെറ ബൂത്തിൽ എട്ട്​ യൂനിറ്റാണ്​ രൂപവത്​കരിച്ചത്​. സംസ്ഥാനത്തുതന്നെ അത്​ മാതൃകയായി. അത്​ സാധ്യമാകാതിരിക്കാൻ അടിപ്പണി നടത്തിയവരുണ്ട്​. കാൽ നൂറ്റാണ്ടിലേറെയായി കോൺഗ്രസിൽ പ്രവർത്തിച്ചിട്ടും ഇന്നേവരെ കൈചിഹ്നത്തിൽ വോട്ട്​ ചെയ്യാത്ത ഡി.സി.​സി ഭാരവാഹികളുണ്ട്​. കെ.പി.സി.സി നിർദേശിച്ച കാര്യങ്ങൾ ആത്മാർഥമായി നടപ്പാക്കാൻ ശ്രമിച്ചതി​ൻെറ ബലിയാടാണ്​ ഞാൻ. ഒരാളെങ്കിലും കോൺഗ്രസിൽ പുതുതായി വരുന്നുണ്ടോ, വന്നാൽ അവനെ പാര​െവച്ച്​ പുറത്താക്കിയിരിക്കും. ഈ പാർട്ടി സൂക്ഷിക്കേണ്ടത്​ എതിരാളികളായ ബി.ജെ.പിക്കാരെയോ സി.പി.എമ്മുകാരെയോ അല്ല. കുതികാൽവെട്ടിയും പാര​െവച്ചും ആളുകളെ പുറത്താക്കാൻ ശ്രമിക്കുന്ന നാലോ അഞ്ചോ ഡി.സി.സി ഭാരവാഹികളെയാണ്​. എന്നിട്ട്​ അവർ വാസവദത്തയുടെ ചാരിത്ര്യപ്രസംഗം നടത്തും. കോൺഗ്രസ്​ രക്ഷപ്പെടണമെങ്കിൽ ഇതുപോലുള്ള കെടുമ്പുകളെ എടുത്തുകളയണം...'' ഫേസ്​ബുക്ക്​ പേജിൽ (മുൻ) കോഒാഡിനേറ്റർ നടത്തിയ പ്രസംഗത്തിന്​ കൈയടി ഏറെയാണ്​ ലഭിച്ചിരിക്കുന്നത്​. തനിക്ക്​ ഒരു ഗ്രൂപ്പേ ഉള്ളൂവെന്നും അത്​ ഇൗശ്വരനാണെന്നും (മുൻ) കോഒാഡിനേറ്റർ പറഞ്ഞു​െവക്കുന്നു. അതുകേട്ട പാർട്ടി അണികൾ ഇൗശ്വരാ, അങ്ങും ഗ്രൂപ്പുണ്ടാക്കിയോ എന്ന്​ അതിശയിക്കുകയാണത്രേ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.