അയ്യപ്പസേവാ സമാജത്തിൻെറ അന്നദാനം ബുധനാഴ്ച മുതൽ പന്തളം: ശബരിമല അയ്യപ്പസേവാ സമാജം പന്തളം മേഖല സമിതി ശബരിമല തീർഥാടകർക്കായി നടത്തുന്ന അന്നദാനവും സേവാപ്രവർത്തനങ്ങളും ബുധനാഴ്ച തുടങ്ങും. വൈകീട്ട് അഞ്ചിന് തന്ത്രി അക്കീരമൻ കാളിദാസൻ ഭട്ടതിരിപ്പാട് ഉദ്ഘാടനം ചെയ്യും. പന്തളം മണികണ്ഠനാൽത്തറക്കു സമീപമുള്ള എമിനൻസ് ബിൽഡിങ്ങിൽ അന്നദാനം, മെഡിക്കൽ അറിയിപ്പ് തുടങ്ങിയ സേവനപ്രവർത്തനങ്ങളാണ് നടത്തുന്നത്. തീർഥാടകർക്ക് അത്താഴം പാഴ്‌സലായിട്ടാണ് നൽകുന്നത്. വലിയകോയിക്കൽ ധർമശാസ്ത ക്ഷേത്രത്തിലെ അന്നദാന മണ്ഡപം അന്നദാനത്തിന് ലഭിക്കുന്നതിനായി അപേക്ഷ നൽകിയെങ്കിലും ഇത് ലഭിച്ചിരുന്നില്ല. അയ്യപ്പസേവാ സമാജത്തിൻെറ ആലോചന യോഗത്തിൽ ജില്ല രക്ഷാധികാരി ചന്ദ്രശേഖരൻ പിള്ള, ജില്ല വൈസ് പ്രസിഡൻറ് കൃഷ്ണകുമാർ, ജില്ല സെക്രട്ടറി വേണുഗോപാൽ, പന്തളം മേഖലയുടെ ചുമതലയുള്ള രമേശ് ചന്ദ്രൻ, വിജയൻ, മുരളി, ശങ്കരൻകുട്ടി, രാജേഷ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.