റാന്നിയിൽ പന്നിക്കൂട്ടം അന്നംമുട്ടിക്കുന്നു

റാന്നി: കോവിഡ് രൂക്ഷമായി അന്നംപോലും കിട്ടാതെവരും എന്നുകരുതി രണ്ടുവർഷമായി റാന്നിയിൽ കൃഷി ഉപജീവനമാർഗം ആക്കിയവർ മൺവെട്ടിയും തൂമ്പയും ഉപേക്ഷിക്കുവാൻ ഒരുങ്ങുന്നു. കപ്പയും ചേനയും കാച്ചിലും ചേമ്പും നട്ടത് ഈവർഷം വിളവെടുത്തത് പന്നിക്കൂട്ടമാണെന്ന് കർഷകർ പറയുന്നു. ദീർഘകാലം മുന്നിൽകണ്ടുകൊണ്ട് വിളയിറക്കിയ തെങ്ങും നിമിഷങ്ങൾക്കൊണ്ട് നശിക്കുന്ന ദയനീയ കാഴ്ചയാണ് റാന്നിയുടെ മണ്ണിൽ കാണുന്നത്. മഹാഭൂരിപക്ഷം കർഷകരും വേലികെട്ടി കൃഷയിറക്കിയിട്ടും അതും തകർത്തുകൊണ്ടുള്ള വിളയാട്ടമാണ് ഇപ്പോൾ നടക്കുന്നത്. റാന്നി മന്ദിരം അരക്കനാലിക്കൽ വിക്രമ​ൻെറ രണ്ടുവർഷമായ 18 തെങ്ങുകളാണ് കഴിഞ്ഞദിവസം മൂടോടെ പറിച്ചെടുത്തത്. വാഴകളും നശിപ്പിച്ചു. കർഷകർ കാത്തിരുന്നു പന്നിയെ ഓടിക്കാൻ ശ്രമിച്ചാൽ കർഷകനെ തിരികെ ഓടിക്കുന്ന അവസ്ഥയിലേക്ക് പന്നികളെത്തി. ജനങ്ങളും ഭീതിയിലാണ് കഴിയുന്നത്. പന്നിക്കൂട്ടത്തെ വെടിവെക്കാൻ ഉദ്യോഗസ്ഥർ എത്തിയാലും ആ സമയങ്ങളിൽ കാണാൻ സാധിക്കാത്തതുകൊണ്ട് പരാജയപ്പെടുകയാണ്. കർഷകർ തന്നെ ഇതിനെ നശിപ്പിക്കുന്നതിനുള്ള അനുമതി ലഭിച്ചെങ്കിൽ മാത്രമേ കാട്ടുമൃഗങ്ങളുടെ നാട്ടിലെ ഭീകരവാഴ്ചക്ക്​ അറുതിവരുത്തുവാൻ സാധിക്കുകയുള്ളു. കർഷകർ കടക്കെണിയിലായി ജീവിതം വഴിമുട്ടിനിൽക്കുകയാണ്. Ptl rni _1 pig ഫോട്ടോ: റാന്നി മന്ദിരം അരക്കനാലിക്കൽ വിക്രമ​ൻെറ തെങ്ങുകൾ നശിപ്പിച്ചനിലയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.