റാന്നി: വലിയ വെള്ളപ്പൊക്കമുണ്ടായി ആഴ്ചകളോളം ഒറ്റപ്പെടുന്ന പ്രദേശങ്ങളിലേക്ക് എത്തിപ്പെടുന്നതിന് മുക്കം, കുരുമ്പൻമൂഴി, അറയാഞ്ഞിലിമൺ, കിസുമം എന്നിവിടങ്ങളിൽ പമ്പാ നദിക്കുകുറുകെ പാലങ്ങൾ നിർമിക്കണമെന്ന് സി.പി.എം റാന്നി ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. മുക്കം കുരുമ്പൻമൂഴി, അറയാഞ്ഞിലിമൺ എന്നിവിടങ്ങളിൽ ഉയരം കുറഞ്ഞ കോസ്വേകൾ മാത്രമാണ് ഇപ്പോഴുള്ളത് അത് ഇവ മുങ്ങി ദിവസങ്ങളോളം പ്രദേശങ്ങൾ ഒറ്റപ്പെട്ടുപോകുന്നുണ്ട്. പി.ആർ. പ്രസാദിനെ ഏരിയ സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുത്തു. രാജു എബ്രഹാം, പ്രഫ. ടി.കെ.ജി നായർ, അഡ്വ. ആർ. സനൽകുമാർ, എ. പത്മകുമാർ , പി.ജെ അജയകുമാർ, കോമളം അനിരുദ്ധൻ എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ജനറൽ കൺവീനർ സുരേന്ദ്രൻ നന്ദി പറഞ്ഞു. തിങ്കളാഴ്ച വൈകീട്ട് 5.30ന് നടക്കുന്ന പൊതുസമ്മേളനം (വെർച്വൽ) കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. Ptl rni - 3 cpm ഫോട്ടോ - സി.പി.എം റാന്നി ഏരിയ സെക്രട്ടറി പി.ആർ. പ്രസാദ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.