പ്രകാശനം ചെയ്​തു

തിരുവല്ല: വോയിസ് ഓഫ് ദ വേർഡ് പബ്ലിക്കേഷൻ ലണ്ട​ൻെറ ആഭിമുഖ്യത്തിൽ ഷാജി എബ്രഹാം രചിച്ച ഇരുളിലെ നിക്ഷേപങ്ങൾ എന്ന പുസ്തകത്തി​ൻെറ പ്രകാശനം തിരുവല്ലയിലിൽ നടന്നു. വൈ.എം.സി.എ ഹാളിൽ നടന്ന സമ്മേളനം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്തു. യാക്കോബായ സഭ നിരണ ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മോർ കൂറിലോസ് മെത്രാപ്പോലീത്ത അധ്യക്ഷതവഹിച്ചു. പുസ്തകത്തി​ൻെറ പ്രകാശനം റവ. ബോബി ജോസ് കട്ടിക്കാട് നിർവഹിച്ചു. റവ. ഡോ. വൽസൺ തമ്പു, റവ. പൗലോസ് പാറേക്കര കോർ എപ്പിസ്കോപ്പ, റവ. ഡോ. ഗീവർഗീസ് എലവക്കാട്ട് റമ്പാൻ, ഇവാഞ്ജലിസ്​റ്റ്​ ബാബു പുല്ലാട്, സുബിൻ നീറുംപ്ലാക്കൽ, ജോൺ വർഗീസ്, മെർലിൻ മാത്യു, പാസ്​റ്റർ എസ്.അഭിലാഷ് എന്നിവർ സംസാരിച്ചു. ഭക്തജന സംഗമം തിരുവല്ല: ചാത്തങ്കരി ഭഗവതിക്ഷേത്ര പുനർനിർമാണ ഭാഗമായി ഭക്തജന സംഗമവും ക്ഷേത്ര പുനർനിർമാണ നിധി സമർപ്പണ യജ്ഞവും നടന്നു. മേൽശാന്തി എ.ഡി. നമ്പൂതിരി ഉദ്​ഘാടനം ചെയ്തു. ദേവസ്വം ട്രസ്​റ്റ്​ പ്രസിഡൻറ്​ അഡ്വ. സതീഷ് ചാത്തങ്കരി അധ്യക്ഷതവഹിച്ചു. കേരള ക്ഷേത്രസംരക്ഷണ സമിതി ജില്ല പ്രസിഡൻറ്​ എസ്.എൻ. ഹരികൃഷ്ണൻപിള്ള മുഖ്യപ്രഭാഷണം നടത്തി. ദേവസ്വം മാനേജർ പി.കെ. റാംകുമാർ, സെകട്ടറി ജി. വേണുഗോപാൽ, വനിത സമാജം പ്രസിഡൻറ്​ ജഗദമ്മ പ്രകാശ്, യു.പി ഉല്ലാസ്കുമാർ, സി. ഉണ്ണികൃഷ്ണൻ നായർ, എം.എൻ. സോമരാജമേനോൻ, പി.എൻ. ഗോപിനാഥപിള്ള, ഗീത രവിസുന്ദർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.