നാല് കുടുംബാരോഗ്യ കേന്ദ്രംകൂടി ഇ-ഹെല്‍ത്ത് സംവിധാനത്തിലേക്ക്

ഉദ്ഘാടനം ഇന്ന്​ രാവിലെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും പത്തനംതിട്ട: ജില്ലയിലെ നാല്​ കുടുംബാരോഗ്യകേന്ദ്രംകൂടി ഡിജിറ്റലാകുന്നു. മെഴുവേലി, കോയിപ്രം, ആനിക്കാട്, ഏഴംകുളം കുടുംബാരോഗ്യകേന്ദ്രങ്ങളാണ് ഇ-ഹെല്‍ത്ത് പദ്ധതിയുടെ ഭാഗമായി ഡിജിറ്റലാകുന്നത്. സംസ്ഥാനത്തെ ചികിത്സരംഗത്ത് വലിയ മാറ്റം ഉണ്ടാക്കാന്‍ കഴിയുന്നതാണ് ഇ-ഹെല്‍ത്ത് പദ്ധതിയെന്ന് മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. പൗരന് ഒരു ഇലക്ട്രോണിക് ഹെല്‍ത്ത് റെക്കോഡ്​ എന്ന ലക്ഷ്യം മുന്‍നിര്‍ത്തി പൊതുജനാരോഗ്യ പ്രവര്‍ത്തനങ്ങള്‍ വിവര സാങ്കേതികവിദ്യയുടെ പിന്‍ബലത്തോടെ ആശുപത്രി സംവിധാനവുമായി ബന്ധപ്പെടുത്തിയാണ് ഇ-ഹെല്‍ത്ത് സംവിധാനം നടപ്പാക്കുന്നത്. ഒരാള്‍ ഒ.പിയിലെത്തി ചികിത്സനടപടി പൂര്‍ത്തിയാക്കി മടങ്ങുന്നതുവരെ എല്ലാ ആരോഗ്യസേവനങ്ങളും ഇ-ഹെല്‍ത്ത് സംവിധാനത്തിലൂടെ ഒരൊറ്റ കുടക്കീഴില്‍ ഓണ്‍ലൈന്‍ വഴി ചെയ്യാന്‍ കഴിയും. സംസ്ഥാനത്ത് ഇതിനകം മുന്നൂറിലധികം ആശുപത്രികളില്‍ ഇ-ഹെല്‍ത്ത് പ്രവര്‍ത്തിച്ചുവരുന്നു. ഇതുകൂടാതെ 150 ആശുപത്രിയില്‍കൂടി പദ്ധതി പ്രവര്‍ത്തനം ആരംഭിക്കുന്നതിന് സജ്ജമായിട്ടുണ്ട്. അതില്‍ 50 ആശുപത്രിയാണ് പുതുതായി ഇ-ഹെല്‍ത്ത് സംവിധാനത്തിലേക്ക് മാറുന്നതെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ 50 ആശുപത്രികളില്‍ ഇ-ഹെല്‍ത്ത് പദ്ധതി പ്രവര്‍ത്തനം ആരംഭിക്കുന്നതി​ൻെറയും, എല്ലാ ജില്ലകളിലും വെര്‍ച്വല്‍ ഐ.ടി കാഡര്‍ രൂപവത്​കരിക്കുന്നതി​ൻെറയും കെ-ഡിസ്‌കി​ൻെറ മൂന്നു പദ്ധതികളുടെയും ഉദ്ഘാടനം തിങ്കളാഴ്​ച രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. ഇതോടൊപ്പം പ്രാദേശികതല ഉദ്ഘാടനങ്ങളും നടക്കും. ഏഴംകുളം കുടുംബാരോഗ്യകേന്ദ്രത്തിലെ ഗ്രാമപഞ്ചായത്തുതല ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിക്കും. ഏഴംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ വി.എസ്. ആശ അധ്യക്ഷത വഹിക്കും. ആനിക്കാട് കുടുംബാരോഗ്യകേന്ദ്രത്തിലെ പഞ്ചായത്തുതല ഉദ്ഘാടനം മാത്യു ടി. തോമസ് എം.എല്‍.എ നിര്‍വഹിക്കും. ആനിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ പ്രമീള വസന്ത് മാത്യു അധ്യക്ഷത വഹിക്കും. മെഴുവേലി കുടുംബാരോഗ്യകേന്ദ്രത്തിലെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ പിങ്കി ശ്രീധര്‍ നിര്‍വഹിക്കും. ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സന്‍ രജനി അശോകന്‍ അധ്യക്ഷത വഹിക്കും. കോയിപ്രം കുടുംബാരോഗ്യകേന്ദ്രത്തിലെ പഞ്ചായത്തുതല ഉദ്ഘാടനം കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ ജിജി ജോണ്‍ മാത്യു നിര്‍വഹിക്കും. കോയിപ്രം പഞ്ചായത്ത് പ്രസിഡൻറ്​ സി.ജി. ആശ അധ്യക്ഷത വഹിക്കും. lead pege2

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.