അടൂർ: അടൂരിൽ രണ്ട് കേന്ദ്രങ്ങളിലായി സൂക്ഷിച്ച ലക്ഷങ്ങളുടെ ജീവൻ രക്ഷാമരുന്ന് വെള്ളംകയറി നശിച്ചു. കേരള മെഡിക്കൽ സർവിസ് കോപറേഷൻ ലിമിറ്റഡിൻെറ കണ്ണംകോട് ജില്ല മരുന്നു സംഭരണശാലയിലും കെ.എസ്.ആർ.ടി.സി ജങ്ഷനിൽ പുന്തല ബിൽഡിങ്ങിലെ ഔഷധി ഏജൻസിയിലുമാണ് നാശനഷ്ടം ഉണ്ടായത്. മരുന്നുകൾ, ലോഷനുകൾ, കോട്ടനുകൾ, ബാൻഡേജ് എന്നിവ നശിച്ചവയിൽപ്പെടുന്നു. വലിയതോടിനു സമീപത്താണ് സംഭരണശാല പ്രവർത്തിക്കുന്നത്. തോട്ടിൽനിന്ന് രണ്ട് മതിലുകൾ തകർത്താണ് വെള്ളം എത്തിയത്. വെള്ളം കയറുന്ന ആദ്യ സമയത്തുതന്നെ നിരവധി മരുന്നുകൾ മാറ്റാനായത് നഷ്ടങ്ങളുടെ ആഘാതം കുറച്ചതായി മരുന്നുസംഭരണശാല അധികൃതർ പറഞ്ഞു. അഗ്നിരക്ഷാസേന വളൻറിയർമാരുടെ സഹായത്തോടെയാണ് മരുന്നുകൾ മാറ്റിയത്. ഞായറാഴ്ച രാത്രിയോടുകൂടി വെള്ളം വലഞ്ഞു. ഔഷധിയിൽ 25 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ഓഷധിയിലെ ഡോ. ദിപ്തി കൃഷ്ണ പറഞ്ഞു. തൈലം, അരിഷ്ടം, കുഴമ്പ്, ചൂർണം, കഷായം തുടങ്ങി വെള്ളത്തിൽ അകപ്പെട്ട മരുന്നുകൾ പിന്നീട് മാറ്റിയെങ്കിലും ഒന്നും ഉപയോഗിക്കാൻ സാധിക്കുന്നതല്ല. രണ്ടു ദിവസം മുമ്പാണ് ഒരുലോഡ് പുതിയ മരുന്നുകൾ എത്തിയത്. ഇത് യഥാസ്ഥലങ്ങളിൽ െവച്ചതുപോലും ശനിയാഴ്ചയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.