മഴയുടെ ശക്തി കുറഞ്ഞു; ദുരിതം ഒഴിയുന്നില്ല

-​െവള്ളക്കെട്ടിൽ കോന്നിയിലെ നിരത്തുകൾ കോന്നി: തുടര്‍ച്ചയായി പെയ്ത മഴയുടെ ശക്തി കുറഞ്ഞെങ്കിലും കോന്നിയിലെ പൊതുനിരത്തുകളിൽ വെള്ളക്കെട്ട് ഒഴിയാത്തത് ജനം ദുരിതത്തിൽ. കോന്നി ചാങ്കൂര്‍മുക്ക്, മാരൂര്‍പാലം, മുറിഞ്ഞകല്‍ മുതല്‍ കലഞ്ഞൂര്‍ വരെയുള്ള ഭാഗങ്ങള്‍, കുമ്മണ്ണൂര്‍ ഫോറസ്​റ്റ്​ സ്​റ്റേഷന്‍ പരിസരം എന്നിവിടങ്ങളിൽ വെള്ളം നിറഞ്ഞതോടെ പ്രദേശവാസികള്‍ പലയിടങ്ങളിലും ഒറ്റപ്പെട്ട അവസ്ഥയായി. ചാങ്കൂര്‍മുക്ക് മുതല്‍ വെള്ളം നിറഞ്ഞതും പുനലൂര്‍-മൂവാറ്റുപുഴ റോഡ് നിർമാണം നടക്കുന്നതുംകൂടി ആയതോടെ പത്തനംതിട്ട ഭാഗത്തേക്ക് പോകാന്‍ യാത്രക്കാര്‍ക്ക് ചെങ്ങറമുക്ക് കുമ്പളാംപൊയ്ക വടശേരിക്കര റോഡിനെ ആശ്രയിക്കേണ്ടിവന്നു. വീടുകളില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് നിരവധിപേരുടെ ഗൃഹോപകരണങ്ങള്‍ക്ക്​ അടക്കം നാശമുണ്ടായി. ഇതുകൂടാതെ കച്ചവടസ്ഥാപനങ്ങളും സര്‍ക്കാര്‍-സ്വകാര്യ ഓഫിസുകളുമടക്കം വെള്ളത്തില്‍ മുങ്ങിയിട്ടുണ്ട്. മലയോര മേഖലകളിലേക്കടക്കമുള്ള ബസ് സർവിസുകൾ പലതും പുനരാരംഭിച്ചിട്ടില്ല. മലയോര മേഖലയിൽ തിങ്കളാഴ്​ച രാവിലെ മുതല്‍ കുറച്ചുസമയം മഴ മാറിനിന്നെങ്കിലും ഉച്ചക്കുശേഷം ശക്തമായി. ഇതിനാല്‍ തോടുകളും കരകവിഞ്ഞ് ഒഴുകുകയാണ്. പല സ്ഥലങ്ങളിലും ഉരുള്‍പൊട്ടലിന് സമാനമായ മണ്ണിടിച്ചിലും വര്‍ധിക്കുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.