റാന്നി: നിർമാണത്തിലിരിക്കുന്ന റോഡിൻെറ വശത്തു വെള്ളം കെട്ടിനില്‍ക്കുന്നതുമൂലം വലഞ്ഞത് നാട്ടുകാരും വ്യാപാരികളും. വൈക്കം കുത്തുകല്ലുംപടിയിലാണ് വ്യാപാരികളെയും നാട്ടുകാരെയും വലച്ച് വെള്ളക്കെട്ട് രൂപപ്പെട്ടത്. പുനലൂര്‍-മൂവാറ്റൂപുഴ സംസ്ഥാന പാതയുടെ നിമാണവുമായി ബന്ധപ്പെട്ടാണ് വശത്ത് ഒഴുകിപ്പോകുവാനാവാതെ വെള്ളം കെട്ടിനില്‍ക്കുന്നത്. റോഡിനിരുവശത്തും ഓട ഉണ്ടെന്നാണ് നിര്‍മാണ സമയത്ത് പറഞ്ഞതെങ്കിലും ഇവിടെ ഓട നിര്‍മിച്ചിട്ടില്ല. ഇതിനു സമീപത്തെ വീട്ടുകാര്‍ മുട്ടൊപ്പം വെള്ളത്തില്‍ ഇറങ്ങി യാത്ര ചെയ്യേണ്ട അവസ്ഥയാണ്. ഇവിടെ കുടിവെള്ള വിതരണ പൈപ്പ് സ്ഥാപിക്കാനെടുത്ത കുഴിയുമുണ്ട്. 50 മീറ്റര്‍ ദൂരം ഓട നിര്‍മാണം പൂര്‍ത്തിയാകാനുണ്ട് ഈ ഭാഗത്ത്. വ്യാപാര സ്ഥാപനങ്ങളിലേക്ക് നീന്തിക്കയറേണ്ട അവസ്ഥയാണിപ്പോൾ. വെള്ളക്കെട്ട് കാരണം വ്യാപാര സ്ഥാപനത്തിലേക്ക് കയറാൻ മടിക്കുകയാണ്. ഒന്നാംഘട്ട ടാറിങ് കഴിഞ്ഞിട്ടുണ്ട്. ഓടകൾകൂടി ശരിയാക്കിയെങ്കിൽ മഴക്കാലത്തെ ബുദ്ധിമുട്ട് ഒഴിവായിക്കിട്ടും. അടിയന്തരമായി ഇവിടെ ഓട നിര്‍മാണം പൂര്‍ത്തിയാക്കി വെള്ളക്കെട്ട് ഒഴിവാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. PtI rni - 1 Road ഫോട്ടോ: പുനലൂർ-മൂവാറ്റുപുഴ റോഡിൽ റാന്നി വൈക്കം കുത്തുകല്ലുംപടിക്ക് സമീപമുള്ള വെള്ളക്കെട്ട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.