പന്തളം: ഇത്തവണത്തെ അയ്യപ്പഭക്തന്മാരുടെ തീർഥാടനത്തിന് ഒരുക്കം വിലയിരുത്താൻ ജില്ല കലക്ടർ ഡോ. ദിവ്യ എസ്.അയ്യർ പന്തളം വലിയകോയിക്കൽ ശ്രീധർമശാസ്ത ക്ഷേത്രം സന്ദർശിച്ചു. ശനിയാഴ്ച വൈകീട്ട് നാലിന് കൊട്ടാരത്തിലെത്തിയ കലക്ടർ പന്തളം വലിയകോയിക്കൽ ശ്രീധർമശാസ്തക്ഷേത്രം സമീപമുള്ള അപകടകരമായ കുളിക്കടവും സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ഇക്കുറി അയ്യപ്പ ഭക്തർക്ക് എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുമെന്ന് കലക്ടർ പറഞ്ഞു. പിന്നീട് പന്തളം കൊട്ടാരത്തിൽ എത്തി കൊട്ടാരം നിർവാഹക സമിതി ഭാരവാഹികളുമായും ചർച്ച നടത്തി. അടൂർ തഹസിൽദാർ ജോൺ ശ്യാം, പന്തളം വില്ലേജ് ഓഫിസർ എസ്. ഹരികുമാർ ,വില്ലേജ് സ്പെഷൽ ഓഫിസർ അൻവർഷാ എന്നിവരും കലക്ടർക്ക് ഒപ്പമുണ്ടായിരുന്നു. ഫോട്ടോ: പന്തളം വലിയകോയിക്കൽ ശ്രീധർമശാസ്ത ക്ഷേത്രത്തിന് സമീപമുള്ള കുളിക്കടവ് കലക്ടർ ഡോ. ദിവ്യ എസ്.അയ്യർ സന്ദർശിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.