പത്തനംതിട്ട: ടി.കെ റോഡിനോട് ചേർന്ന ഡോക്ടേഴ്സ് ലൈൻ ഉപറോഡിൽ മരം ഒടിഞ്ഞുവീണ് ഗതാഗതം മുടങ്ങി. ശനിയാഴ്ച ഉച്ചക്ക് 12 മണിക്കാണ് മഴയിലും കാറ്റിലും മരം വൈദ്യുതി ലൈനിലേക്ക് വീണത്. സമീപത്തെ കെട്ടിടങ്ങളുടെ മുകളിലേക്കും മരച്ചില്ലകൾ വീണിട്ടുണ്ട്. റോഡിൽ പാർക്ക് ചെയ്തിരുന്ന ഒരു കാറിൻെറ ഗ്ലാസും തകർന്നു. മരം വീണതിനെ തുടർന്ന് പത്തനംതിട്ട സർവിസ് സഹകരണ ബാങ്കിന് മുന്നിലെ വൈദ്യുതി ലൈനും റോഡിലേക്ക് ചരിഞ്ഞു. ഫയർഫോഴ്സ് എത്തി മരച്ചില്ലകൾ വെട്ടിമാറ്റി. പ്രദേശത്ത് ഏറെനേരം വൈദ്യുതിയും മുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.