കോന്നി മെഡിക്കൽ കോളജ് കിടത്തിച്ചികിത്സ വിഭാഗം തുറക്കുന്നു

കോന്നി: മലയോര മേഖലയായ കോന്നിയുടെ സ്വപ്ന പദ്ധതിയായ കോന്നി മെഡിക്കൽ കോളജ് കിടത്തിച്ചികിത്സ വിഭാഗം ബുധനാഴ്​ച​ സംസ്ഥാന ആരോഗ്യമന്ത്രി ഉദ്​ഘാടനം ചെയ്യുമ്പോൾ മലയോരമേഖലയുടെ വലിയ സ്വപ്നമാണ് യാഥാർഥ്യമാകുന്നത്. 100 കിടക്കകളോടുകൂടിയാണ് കിടത്തി ച്ചികിത്സ തുടങ്ങുന്നത്. തുടർന്ന് 300 കിടക്കകളായി വർധിപ്പിക്കും. ചികിത്സക്ക്​ എത്തുന്നവർക്ക് വാർഡുകളിൽ ഏറ്റവും മികച്ച സൗകര്യങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്ത് ആദ്യമായി പേഷ്യൻറ്​ അലാറം സംവിധാനം ഉൾപ്പെടെ രോഗികൾക്ക്​ ഒരുക്കിയിട്ടുണ്ട്. കൂട്ടിരിപ്പുകാർക്കും ആവശ്യമായ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. വിശ്രമിക്കാനുള്ള കൂടുതൽ സൗകര്യങ്ങളും സജ്ജമാക്കിയിട്ടുണ്ട്. ഒ.പി അഞ്ചുമാസം മുമ്പ്​ തുറന്നിരുന്നു. പ്രതിദിനം മുന്നൂറോളം രോഗികൾ ചികിത്സക്ക്​ എത്തുന്നുണ്ട്. മെഡിസിൻ, സർജറി, ശിശുരോഗ വിഭാഗം, അസ്ഥിരോഗവിഭാഗം, ഇ.എൻ.ടി, നേത്ര രോഗവിഭാഗം, സൈക്യാട്രി, ഗൈനക്കോളജി, ഡൻെറൽ എന്നീ ഒ.പി വിഭാഗങ്ങളാണ് പ്രവർത്തിക്കുന്നത്. എക്സ് റേ മെഷീൻ എത്തിച്ചുകഴിഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.