തിരുവല്ല: നിരണം കണ്ണശ്ശ സ്മാരക ട്രസ്റ്റ് നേതൃത്വത്തിൽ സാഹിത്യകാരനായിരുന്ന എം.പി ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് പ്രസിഡൻറ് പ്രഫ. ജി. രാജശേഖരൻ നായർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രഫ. കെ.വി. സുരേന്ദ്രനാഥ്, പുരോഗമന കലാ സാഹിത്യസംഘം സംസ്ഥാന സെക്രട്ടറി എ. ഗോകുലേന്ദ്രൻ, പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ചന്ദ്രലേഖ, ബ്ലോക്ക് അംഗം അഡ്വ. വിജി നൈനാൻ, കടപ്ര പഞ്ചായത്ത് അംഗങ്ങളായ ജോർജ് തോമസ്, പി. രാജേശ്വരി, പ്രഫ. എ.ജി. ഒലീന, പ്രഫ. എ. ലോപ്പസ്, ഡോ. വർഗീസ് മാത്യു, അഡ്വ. എം.ബി. നൈനാൻ, വി. ബാലചന്ദ്രൻ, ഹരികൃഷ്ണൻ എസ്. പിള്ള തുടങ്ങിയവർ സംസാരിച്ചു. പ്രമാടം റസിഡൻഷ്യൽ അസോസിയേഷൻ ഉദ്ഘാടനം പ്രമാടം: പ്രമാടം റസിഡൻഷ്യൽ അസോസിയേഷൻെറ ഉദ്ഘാടനവും വാർഷിക പൊതുയോഗവും നടന്നു. കെ.യു. ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. രാജേഷ് ആക്ലേത്ത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.എ. സത്യാനന്ദൻ സ്വാഗതം പറഞ്ഞു. പ്രമാടം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എൻ. നവനിത്ത്, അംഗങ്ങളായ കെ.എം. മോഹനൻ നായർ, ലിജാ ശിവപ്രകാശ്, സി.ബി.ഐ മുൻ ഡിവൈ.എസ്.പി വർഗീസ് പി. തോമസ്, പ്ലസ് ടുവിന് ഉന്നത വിജയം കരസ്ഥമാക്കിയ ആർ. ശ്രീനിധി എന്നിവരെ ആദരിച്ചു. യുവജനക്ഷേമ ബോർഡ് മുൻ അംഗം അനീഷ് കുമാർ, ചെല്ലപ്പൻ നായർ, രഞ്ജൻ ശ്രീമംഗലം എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: രാജേഷ് ആക്ലേത്ത് (പ്രസി.), പി.എൻ. അജി, രഞ്ജൻ ശ്രീമംഗലം, വിജയകുമാരി (വൈസ് പ്രസിഡൻറുമാർ), കെ.എ. സത്യാനന്ദൻ (സെക്രട്ടറി), മുരളീധരൻ നായർ, കെ.കെ. ശിവപ്രകാശ്, സതി എസ്. കുമാർ (ജോയൻറ് സെക്രട്ടറിമാർ), രാജു മുളമൂട്ടിൽ (ട്രഷറർ). മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം മുങ്ങിയ വീട്ടമ്മ അറസ്റ്റിൽ PTL JESSY െജസി അടൂർ: 15 വയസ്സുള്ള പെൺകുട്ടിയെയും 12 വയസ്സുള്ള ആൺകുട്ടിയെയും ഭർത്താവിനെയും ഉപേക്ഷിച്ചു കടന്നുകളഞ്ഞ യുവതിയെ അടൂർ പൊലീസ് കണ്ണൂരിൽ നിന്ന് അറസ്റ്റ് ചെയ്തു. പഴകുളം പാലത്തടത്തിൽ വീട്ടിൽ ജെസിയാണ് (31) പിടിയിലായത്. ജെസിയെ കാണാതായതിനെ തുടർന്ന് അടൂർ പൊലീസ് സ്റ്റേഷനിൽ കേസെടുത്തിരുന്നു. 2019 ലും െജസിയെ കാണാതായതിൽ അടൂർ പൊലീസ് കേസെടുത്തിരുന്നു. ബാലനീതി നിയമപ്രകാരമാണ് ഇവരെ അറസ്റ്റ് ചെയ്തത്. എസ്.ഐ നിത്യ സത്യൻ, സി.പി.ഒമാരായ റഷീദ ബീഗം, അനുരൂപ എന്നിവരടങ്ങുന്ന സംഘമാണ് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.